ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം, അതു രൂപകല്പന ചെയ്തതില്‍ നിന്നു വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും, കാരണം കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്യാറുണ്ട് .ഇത്തരം പ്രശ്നങ്ങളെയാണ് ബഗ്ഗ് എന്ന് പറയുന്നത്.അങ്ങനെയുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാം അവലോകനം ചെയ്ത് കുഴപ്പമെന്താണെന്നു കണ്ടുപിടിക്കുന്ന പ്രക്രിയയെയാണ് ഡീബഗ്ഗിങ്ങ് എന്ന് പറയുന്നത്.പലപ്പോഴും പ്രോഗ്രാം ചെയ്യുന്നതിനെക്കാളും പ്രയാസം പടിച്ച പണിയാണ് ഡീബഗ്ഗിങ്ങ്. ഡീബഗ് ചെയ്യാനായി ധാരാളം സോഫ്ടുവെയറുകള്‍ ലഭ്യമാണ്. അവയെ ഡീബഗ്ഗറുകള്‍ എന്ന് വിളിക്കുന്നു.ജി.ഡി.ബി(gdb), ഡി.ബി.എക്സ് (dbx),വിഷ്വല്‍ സ്റ്റുഡിയോ ഡീബഗ്ഗര്‍(Visual Studio Debugger) തുടങ്ങിയവ അറിയപ്പെടുന്ന ഡീബഗ്ഗറുകളാണ്. ഒരു പ്രോഗ്രാമിന്റെ ഓട്ടം കോഡില്‍ നിശ്ചിത സ്ഥലങ്ങളില്‍ പിടിച്ചു നിര്‍ത്തി അതിന്റെ ഒഴുക്കും മെമ്മറിയും അവലോകനം ചെയ്യുകയാണ് മിക്കവാറും ഡീബഗ്ഗിങ്ങ് കൊണ്ടു ഉദേശിക്കുന്നത്.
ഉന്നത നിലവാരത്തിലുള്ള പ്രോഗ്രാമിങ്ങ് ഭാഷകളായ ജാവ, സി++, സി# എന്നിവയില്‍ ഉണ്ടാക്കിയ പ്രോഗ്രാമുകള്‍ അവയുടെ ഉത്ഭവ കോഡ് ഉണ്ടെങ്കില്‍ ഡീബഗ് ചെയ്യാന്‍ എളുപ്പമാണ്. പക്ഷെ ചില പ്രോഗ്രാമുകള്‍ അവയുടെ ഉത്ഭവ കോഡ് ഇല്ലാതെ തന്നെ ഡീബഗ് ചെയ്യേണ്ടി വന്നേക്കാം. ഇതു വളരെ പ്രയാസം പിടിച്ച ജോലിയാണ്.
ഒരു ഡീബഗ്ഗറിന്റെ തനതായ സ്വഭാവം കാരണം പലരും ഡീബഗ്ഗറുകള്‍ ഉപയോഗിച്ചു പല സോഫ്റ്റ്‌വെയറുകളും രൂപാന്തരപ്പെടുത്തി എടുക്കുന്നു.ഇതിനെ ക്രാക്കിംഗ് എന്ന് പറയുന്നു
Post a Comment