വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഏറെ പ്രയോജനപ്രദമായ സങ്കേതമാണ് വിന്‍ഡോസ് ഇവന്റ് ലോഗ്. വിന്ഡോറസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്സ്റ്റാള്‍ ചെയ്തിരിക്കുന്ന കമ്പ്യൂട്ടറില്‍ എന്തൊക്കെ സംഭവിച്ചു എന്നതിന്റെ രത്നച്ചുരുക്കമാണ് ഇവന്റ് ലോഗുകളിലൂടെ ഉപയോക്താവിന് ലഭിക്കുക. ഇവന്റ് ലോഗുകളെ പറ്റി അറിഞ്ഞാല്‍ കമ്പ്യൂട്ടറില്‍ നടക്കുന്നതെന്തെന്ന് കണ്ടുപിടിക്കാനും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പരിഹാരം ഉണ്ടാക്കാനും പറ്റും.
വിന്‍ഡോസ് സെവനും,വിസ്തക്കും മുമ്പുള്ള പതിപ്പുകളില്‍ ഇവന്റ്വ്യൂവര്‍ എന്നാണ് ഈ സങ്കേതത്തിന്റെ പേര്. വിസ്തയിലും,വിന്‍ഡോസ് സെവനിലും ഇതിനെ ഇവന്റ് ലോഗ് എന്നാണ് പറയുക. ലോഗ് എന്നുവച്ചാല്‍ രേഖപ്പെടുത്തല്‍ എന്നാണര്ത്ഥം . ആപ്ലിക്കേഷന്‍ ലോഗ് (Application log ), സെക്യൂരിറ്റി ലോഗ് (Security log ), സിസ്റ്റം ലോഗ് (System log) എന്നിങ്ങനെ മൂന്നുതരത്തിലുള്ള ലോഗുകളാണ് ഇവന്റ് ലോഗില്‍ ഉണ്ടാവുക.
സോഫ്റ്റ്‌വെയറുകളിലും ഹാര്‍ഡ്‌വെയറുകളിലുമുണ്ടാകുന്ന പ്രശ്നങ്ങളും അവയിലെ സെക്യൂരിറ്റി പ്രശ്നങ്ങളുമെല്ലാം ഇവന്റ് വ്യൂവറില്‍ രേഖപ്പെടുത്തി വെക്കുന്നു. ഓരോ രേഖപ്പെടുത്തലിനും ഓരോ ഐഡി ഉണ്ടായിരിക്കും. ഐഡി കൃത്യമായി വിശകലനം ചെയ്യുകയാണെങ്കില്‍ ഒരു ലോക്കല്‍ കമ്പ്യൂട്ടറിലോ റിമോട്ട് കമ്പ്യൂട്ടറിലോ ഉള്ള ഇവന്റുവകളെ നിരീക്ഷിക്കുവാനും അതു വഴി കമ്പ്യൂട്ടറിലെ പ്രശ്നങ്ങളെ പരിഹരിക്കാനും സാധിക്കുന്നു.
വിന്‍ഡോസ് എക്സ്.പിയില്‍ ഇവന്റ് ലോഗില്‍ പ്രവേശിക്കുന്ന വിധം
ഇവന്റ് ലോഗില്‍ പ്രവേശിക്കാനായി കണ്‍ട്രോള്‍ പാനലില്‍ കയറിയതിനു ശേഷം Administrative Tools എന്നതില്‍ ക്ലിക്കുചെയ്യുക. അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ നിന്നും Event Viewer ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക.. ഇങ്ങനെയല്ലാതെ , ഡെസ്ക്ടോപ്പിലെ My Computer എന്നതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Manage സെലക്ട് ചെയ്ത് അതില്‍ നിന്നും Event Viewer തെരഞ്ഞെടുത്താലും മതിയാകും. കമ്പ്യൂട്ടര്‍ മാനേജ്മെന്റ് എന്ന വിന്‍ഡോയുടെ ഇടതുവശത്തായി Event Viewer എന്നൊരു ഓപ്ഷന്‍ കാണാം.
ഇവന്റ് വ്യൂവറില്‍ ക്ലിക്ക് ചെയ്താല്‍ ആപ്ലിക്കേഷന്‍ ലോഗ്, സെക്യൂരിറ്റി ലോഗ്, സിസ്റ്റം ലോഗ് എന്നിങ്ങനെ കാണാം. ഇവന്റ് വ്യുവറില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലോഗ് വിവരങ്ങള്‍ കാണുന്നതിനായി ഇവന്റ് വ്യൂവര്‍ വലുതാക്കിയതിന് ശേഷം ഇവന്റിനില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties ക്ലിക്കിയാല്‍ മതി.അപ്പോള്‍ പുതിയ വിന്‍ഡോ തുറക്കുകയും ഇവന്റിന്റെ വിശദാംശങ്ങള്‍ ദൃശ്യമാകുകയും ചെയ്യും. അടുത്തലോഗിന്റെ വിശദാംശങ്ങള്‍ കാണുന്നതിനായി അതില്‍ തന്നെയുള്ള അപ് & ഡൌണ്‍ ആരോയില്‍ ക്ലിക്കുചെയ്യുക.
ഇവന്റ് ലോഗുകള്‍ ഒരു ടെക്സ്റ്റ് ഫയലായോ ലോഗ് ഫയല്‍ ഫോര്‍മാറ്റ് ആയോ നമുക്ക് സൂക്ഷിച്ചുവയ്ക്കാം.വളരെ ലളിതമാണിത്. ഇവന്റ് വ്യൂവറില്‍ റൈറ്റ് ക്ലിക് ചെയ്തതിനു ശേഷം Save Log File As.. എന്ന് തെരഞ്ഞെടുത്ത് നമുക്ക് വേണ്ട ഫോര്മാ്റ്റില്‍ ഹാര്ഡ്ാ ഡിസ്കിലേക്ക് സേവ് ചെയ്തു വെക്കാം.
ഇവന്റ് ലോഗിലെ ഓരോ എന്‍ട്രിയേയും ടൈപ്പുകളായി തരംതിരിച്ചിരിക്കുന്നു. ഓരൊ ലോഗ് എന്‍ട്രിയിലും ഒരു ഹെഡര്‍ വിവരവും ഇവന്റിന്റേതായ വിവരങ്ങളും ഉള്പെടുത്തിയിരിക്കുന്നു..ഇവന്റ് ഹെഡറുകളുടെ പ്രധാനഭാഗങ്ങള്‍ താഴെ പറയുന്നവയാണ്.
ഡേറ്റ് : ലോഗില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇവന്റ് എന്നാണ് സംഭവിച്ചതെന്ന വിവരം
സമയം : രേഖപ്പെടുത്തിയിരിക്കുന്ന ഇവന്റ് എപ്പോഴാണ് സംഭവിച്ചതെന്ന വിവരം
യൂസര്‍ വിവരങ്ങള്‍ : ഏതു യൂസര്‍ ലോഗിന്‍ ചെയ്തിരുന്ന അവസരത്തിലാണു ഇവന്റ് സംഭവിച്ചത്
കമ്പ്യൂട്ടറിന്റെ പേര് : ഏതു കമ്പ്യൂട്ടറിലാണ് ഇവന്റ് സംഭവിച്ചതെന്ന വിവരം
ഇവന്റ് ഐഡി: ഇവന്റി്ന് അനുവദിച്ചിരിക്കുന്ന ഐഡി.
സോഴ്സ് : ഇവന്റിന്റെ സ്രോതസിനെ പറ്റിയുള്ള വിവരങ്ങള്‍ സോഴ്സില്‍ ഉണ്ടായിരിക്കും.
ഇവന്റ് കാറ്റഗറി : ഇവന്റ് ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് കാണിക്കുന്നു.
സാധാരണ ഉപയോക്താക്കളേക്കാള്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്മാര്‍ക്കാണ് ഇവന്റ് ലോഗുകളുടെ ആവശ്യം വരിക. സിസ്റ്റത്തില്‍ എന്തൊക്കെ സംഭവിച്ചുവെന്നുള്ളതിന്റെ വിശദാംശങ്ങള്‍ ഇവന്റ് ഐഡി ഉപയോഗിച്ച് അഡ്മിനിസ്റ്റ്ട്രേറ്റര്‍മാര്‍ മനസ്സിലാക്കുകയും കമ്പ്യൂട്ടറില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു.ഇവന്റ് ലോഗിനെ പറ്റി അറിയുന്നത് സാധാരണ ഉപയോക്താക്കള്ക്കും പ്രയോജനകരം തന്നെയാണ്

ആപ്ലിക്കേഷന്‍ ലോഗ്
സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടിരിക്കുന്ന ഇവന്റു്കളായിരിക്കും ആപ്ലിക്കേഷന്‍ ലോഗുകളില്‍ രേഖപ്പെടുത്തുക. ഉദാഹരണത്തിന് ഒരു ഡാറ്റാബേസിലെ ഫയലില്‍ വരുന്ന പിശകുകള്‍ രേഖപ്പെടുത്തി വയ്ക്കുന്നത് ആപ്ലിക്കേഷന്‍ ലോഗിലായിരിക്കും.സെക്യൂരിറ്റി ലോഗ്
പേര് സൂചിപ്പിക്കുന്നതുപോലെ ഇത് കമ്പ്യൂട്ടറിന്റെറ സുരക്ഷയുമായി ബന്ധപ്പെട്ട ലോഗാണ്. ഇതില്‍ രേഖപ്പെടുത്തുന വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്കുള്ള അധികൃതവും അനധികൃതവുമായ ലോഗിന്‍ ശ്രമങ്ങളെ പറ്റി ആയിരിക്കും. കൂടാതെ കമ്പ്യൂട്ടറിലെ റിസോഴ്സസ് ഉപയോഗിച്ചതിന്റെ വിവരങ്ങളും സെക്യൂരിറ്റി ലോഗില്‍ ഉണ്ടായിരിക്കും. അതായത് ഓരോ യൂസറും കമ്പ്യൂട്ടറിലേക്ക് ലോഗിന്‍ ചെയ്തതിന്റെ വിശദാംശങ്ങല്‍ ഈ ലോഗ് പരിശോധിച്ചാല്‍ അറിയാന്‍ സാധിക്കുമെന്ന് സാരം.സിസ്റ്റം ലോഗ്
കമ്പ്യൂട്ടറിലെ ഹാര്‍ഡ്‌വെയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കും സിസ്റ്റം ലോഗില്‍ രേഖപ്പെടുത്തുന്നത്. സിസ്റ്റം സ്റ്റാര്ട്ടപ്പ് സമയത്ത് ഏതെങ്കിലും ഒരു ഹാര്‍ഡ്‌വെയര്‍ ഡ്രൈവര്‍ ലോഡ് ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടാവുകയോ ലോഡ് ചെയ്യാതിരിക്കുയോ ചെയ്യുകയാണ് എന്നിരിക്കട്ടെ. അതിന്റെ വിവരങ്ങള്‍ സിസ്റ്റം ലോഗില്‍ രേഖപ്പെടുത്തിവയ്ക്കും.വിന്‍ഡോസ് എക്സ്.പിയില്‍ ഇവന്റ് ലോഗില്‍ പ്രവേശിക്കുന്ന വിധം

Post a Comment