നമ്മുടെ വിട്ടുപോയ സൗഹൃദത്തിന്റെ കണ്ണികള്‍ കൂട്ടിയോജിപ്പിക്കാന്‍ ഗൂഗിളിന്റെ ഓര്‍ക്കട്ട് ഏറെ സഹായിച്ചിട്ടുണ്ട്.അറിഞ്ഞോ അറിയാതെയോ മുറിഞ്ഞുപോയ ആയിരക്കണക്കിന് സൗഹൃദങ്ങളാണ് വീണ്ടും ഓര്‍ക്കട്ടിലൂടെ തളിരിടുന്നത്.എല്ലാ നല്ലകാര്യങ്ങള്‍ക്കും ഒരു ദോഷവശമുണ്ടെന്നതുപോലെ ഓര്‍ക്കട്ടും ചിലപ്പോള്‍ തിന്മയുടെ ആയുധമായി മാറാറുണ്ട്. വ്യാജ ഓര്‍ക്കട്ട് പ്രൊഫൈലുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുകയും അവ അപകീര്‍ത്തികരമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഓര്‍ക്കട്ട് വഴിയുണ്ടാകുന്ന ഏറ്റവും വലിയ നിയമപ്രശ്നം. പെണ്‍കുട്ടികളുടെ ഫോട്ടോ വെച്ചാണ് മിക്ക വ്യാജപ്രൊഫൈലുകളും നിര്‍മ്മിക്കപ്പെടുന്നത്. കൂടാതെ ആല്‍ബങ്ങളില്‍ അശ്ലീലഫോട്ടോകള്‍ അപ്ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നതായുള്ള പരാതികളും ഉയരുന്നു.
വ്യാജ പ്രൊഫൈലുകള്‍ മാത്രമല്ല ഓര്‍ക്കട്ട് കുറ്റകൃത്യങ്ങളില്‍പ്പെടുന്നത്. വ്യാജ പ്രൊഫൈലുകളിലെ ആല്‍ബങ്ങളിലെ ഫോട്ടോകള്‍ എടുത്ത് അശ്ലീലചിത്രങ്ങളായി മോര്‍ഫ് ചെയ്തു മാറ്റുകയും അത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതും സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടും.
ഈ സാഹചര്യത്തില്‍ നിങ്ങളുടെ പേരിലും ഒരു ഓര്‍ക്കട്ട് വ്യാജ പ്രൊഫൈല്‍ നിര്‍മ്മിക്കപ്പെടുകയോ മറ്റേതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവ തടയാന്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്ന് പരിശോധിക്കാം.
സ്വയം തെളിയിക്കുക
നിങ്ങള്‍ ഓര്‍ക്കട്ട് ഉപയോക്താവാണെങ്കിലും അല്ലെങ്കിലും പരാതി ഉന്നയിക്കാവുന്നതാണ്. ഓര്‍ക്കട്ടില്‍ അംഗത്വമില്ലെങ്കില്‍ ഏതെങ്കിലും സുഹൃത്തുക്കളോ ബന്ധുക്കളോ വഴി വ്യാജ ഓര്‍ക്കട്ട് പ്രൊഫൈല്‍ നിലവിലുണ്ടെന്ന് മനസ്സിലാക്കുകയും ആ പേരും യുആര്‍എല്ലും കണ്ടെത്തുകയും വേണം.നിങ്ങളുടെ പരാതിയുടെ അടിസ്ഥാനം നിങ്ങള്‍ സമര്‍പ്പിക്കുന്ന ഫോട്ടോ ഐഡിയാണ് എന്നതാണ് രണ്ടാമത്തെ കാര്യം. ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡി കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് പോലുള്ളവ ഇതിനായി ഉപയോഗിക്കാം. പക്ഷെ കഴിയുന്നതും ഡ്രൈവിംഗ് ലൈസന്‍സോ വോട്ടേഴ്സ് ഐഡി കാര്‍ഡോ ഉപയോഗിക്കുക. സ്കാനര്‍ ഉപയോഗിച്ച് നല്ല വ്യക്തതയില്‍ ഈ ഐഡി സ്കാന്‍ ചെയ്തുവെക്കുക.
എങ്ങനെ പരാതി ഉന്നയിക്കാം?
ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ ഫോം പരാതി ഉന്നയിക്കുന്നതിനായി ഉപയോഗിക്കുക.*Your legal name എന്നിടത്ത് നിങ്ങളുടെ പേര് നല്‍കുക. പേര് തെളിയിക്കാനായി ഉപയോഗിക്കുന്ന രേഖയിലെ അതേ പേരായിരിക്കണം ഇവിടെയും നല്‍കേണ്ടത്.
*Email address എന്നിടത്ത് ഓര്‍ക്കട്ടിന് നിങ്ങളെ ബന്ധപ്പെടാനുള്ള ഇ-മെയില്‍ വിലാസം നല്‍കാം.
*Email address (confirm) എന്നിടത്ത് ഈ ഇ-മെയില്‍ ഒരിക്കല്‍ക്കൂടി ടൈപ്പ് ചെയ്തുചേര്‍ക്കുക.
*Your orkut profile name എന്നിടത്ത് നിങ്ങളുടെ ഓര്‍ക്കട്ട് പ്രൊഫൈല്‍ നെയിം നല്‍കുക.
*Your orkut profile URL എന്നിടത്ത് പ്രൊഫൈലിന്റെ യുആര്‍എല്ലും നല്‍കുക.
*The fake orkut profile name എന്നിടത്ത് നിങ്ങള്‍ പരാതി ഉന്നയിക്കുന്ന വ്യാജ ഓര്‍ക്കട്ട് പ്രൊഫൈല്‍ നെയിം ടൈപ്പ് ചെയ്യുക.
*The fake orkut profile URL എന്നിടത്ത് വ്യാജ ഓര്‍ക്കട്ട് പ്രൊഫൈലിന്റെ യുആര്‍എല്ലും നല്‍കാം.
*Message എന്ന ബോക്സില്‍ നിങ്ങളുടെ പരാതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങള്‍ വ്യക്തതയോടെ നല്‍കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ പരാതിക്ക് കൂടുതല്‍ ബലം നല്‍കും.
ഫോം സബ്മിറ്റ് ചെയ്യുന്നതോടെ അത് സ്വീകരിച്ചതായുള്ള ഒരു പ്രതികരണം നിങ്ങള്‍ക്ക് ലഭിക്കും. പരാതിയെ കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മാത്രമേ നിങ്ങളെ ബന്ധപ്പെടൂ എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ടാകും.
എന്തൊക്കെ ചെയ്യാന്‍ പാടില്ല?
*വ്യാജ പ്രൊഫൈല്‍ കണ്ടാല്‍ അതിനെക്കുറിച്ചുള്ള നിങ്ങളുടെ പരാതി മറ്റൊരു സുഹൃത്തിന്റെ പേരില്‍ നല്‍കരുത്.*വ്യാജ പ്രൊഫൈല്‍ ആരുടെയെങ്കിലും സഹായത്തോടെ ഹാക്ക് ചെയ്യാന്‍ ശ്രമിക്കരുത്. അത് മറ്റൊരു സൈബര്‍ കുറ്റകൃത്യമാണ്.
എന്തൊക്കെ ചെയ്യാം?
*ശ്രദ്ധയോടെ പരാതി ഉന്നയിക്കാന്‍ ശ്രമിക്കുക.*സാങ്കേതികപരമോ നിയമപരമോ ആയ സംശയങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തി അത് പരിഹരിച്ച ശേഷം പരാതി ഉന്നയിക്കുക.
*ഇവിടെ ക്ലിക്ക് ചെയ്ത് ഇന്റര്‍നാഷണല്‍ ക്രൈം കംപ്ലെയിന്റ് സെന്ററില്‍ (IC3) ഒരു പരാതി നല്‍കുക.
*ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് മുംബൈയിലെ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്ലിലും പരാതി നല്‍കാവുന്നതാണ്.അതിനായി ഇവിടെ ക്ലിക്കുക.
Post a Comment