ഇത് നിന്റെ സുഹൃത്തിന്റെ ക്ഷണമാണ്. ഈ സൗഹൃദക്കൂട്ടായ്മയിലേക്കു നിന്നെയും ചേര്‍ക്കാനുള്ള ക്ഷണം. നിനക്കിവിടെ നിന്റെ സ്വപ്നങ്ങള്‍ പങ്കുവയ്ക്കാം, ഒരുപാട് സുഹൃത്തുക്കളെ കണ്ടെത്താം, ഒപ്പം മനസിലുള്ളതെന്തും തുറന്നു പറയാം. ഇത്തരം മെയിലുകള്‍ ഇന്‍ബോക്‌സില്‍ ലഭിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല . പലതരം പേരുകളില്‍ എത്തുന്ന ഇത്തരം ചാറ്റ് ബ്ലോഗ് റിക്വസ്റ്റുകളില്‍ മിക്കവയും ഒറിജിനല്‍ ആയിരിക്കണമെന്നില്ല.
സൗഹൃദത്തിന്റെ പേരില്‍ നിങ്ങള്‍ക്കു മുന്നില്‍ തുറന്നിടുന്ന സൈറ്റുകള്‍ തരുന്ന പ്രലോഭനത്തില്‍ വീണാലുണ്ടാവുന്ന നഷ്ടങ്ങള്‍ സ്വയം സഹിക്കുകയേ നിവൃത്തിയുള്ളൂ. കേരളത്തില്‍ ഇത്തരം ബ്ലോഗ് റിക്വസ്റ്റുകള്‍ ഏറെയാണെങ്കിലും ചതിയില്‍പ്പെട്ടവരുടെ എണ്ണം ഇതുവരെ കുറവാണ്. ചാറ്റ് ബ്ലോഗുകള്‍ വഴി തട്ടിപ്പ് നടത്തുന്ന പ്രധാന ഇടം ഗള്‍ഫ് രാജ്യങ്ങളാണ്. അവിടെയുള്ള സ്ത്രീകളാണ് ബ്ലോഗര്‍മാരുടെ ഇര. വീടിനുള്ളില്‍ ഇരിക്കുന്ന ഇവര്‍ പലപ്പോഴും ഇങ്ങനെയൊരു മെയിലുകള്‍ വന്നാല്‍ അതിന് മറുപടി അയയ്ക്കാനുള്ള സാധ്യത ഇരട്ടിയാണ്.
കാരണം റിക്വസ്റ്റ് വരുന്നത് നിങ്ങളുടെ അടുത്ത സുഹൃത്തിന്റെ മെയില്‍ ഐഡി റഫര്‍ ചെയ്തുകൊണ്ടാവും. സംശയത്തിന് ഇടം കൊടുക്കാത്ത വിധം അയയ്ക്കുന്ന മെയ്‌ലില്‍ വിശ്വസിക്കുന്ന ഇവര്‍, ഗ്രൂപ്പില്‍ ചേരാന്‍ തയാറെടുക്കുകയായി. പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യാന്‍ ഇമെയില്‍ ഐഡിയും പാസ്സ്‌വേഡുമാണ് ഇവര്‍ ചോദിക്കുന്നത്. വിശ്വാസത്തിന് യാതൊരു കുറവുമില്ലാത്തതുകൊണ്ട് ആര് ക്രിയേറ്റ് ചെയ്ത ബ്ലോഗാണെന്നു പോലും അറിയാതെ അതിലേക്കു മെയില്‍ ഐഡിയും പാസ്സ്‌വേഡും കൊടുക്കും. എന്റര്‍ ചെയ്താലും കുറച്ചു സമയം വെയ്റ്റ് ചെയ്യേണ്ടി വരും.
സെര്‍വര്‍ ലോഡ് ചെയ്യുന്നു എന്നാവും മെസെജ്. എന്നാല്‍ ഇതിനകം തന്നെ നിങ്ങളുടെ മെയില്‍ ഐഡിയും പാസ്സ്‌വേഡും അത് ആഗ്രഹിച്ചവര്‍ക്ക് കിട്ടിക്കഴിഞ്ഞു എന്നതാണ് വാസ്തവം. ഇനി ബ്ലോഗില്‍ കടന്നുകിട്ടിയാലും പ്രശ്‌നം തീരുന്നില്ല. അവിടെ പലതും നിങ്ങളെ കാത്തിരിക്കുന്നു. ഇമ്മോറല്‍ ആക്റ്റിവിറ്റികള്‍ക്കു മുതിരാനാണ് ഭാവമെങ്കിലും അവിടെയും വീഴും കുരുക്ക്. ആരും കാണുന്നില്ലെന്ന ധൈര്യത്തിലാവും ബ്ലോഗ് വഴിയുള്ള കലാപരിപാടികള്‍. എന്നാല്‍ ബ്ലാക്ക്‌മെയ്‌ലിങ് ഭീഷണിയുമായി ബ്ലോഗില്‍ നിന്നൊരാള്‍ എത്തിയിരിക്കും. ഇത് സ്ഥിരമായി സംഭവിക്കുന്ന കാര്യമാണ്.
മെയില്‍ ഐഡിയും പാസ്സ്‌വേഡും കിട്ടിയ സ്ഥിതിക്ക് നിങ്ങളുടെ മെയില്‍ ബോക്‌സ് സ്ഥിരമായി ചെക്ക് ചെയ്യാനുള്ള അവകാശം അത് ലഭിച്ചവര്‍ക്കു കൂടിയാവുന്നു. നിങ്ങളുടെ ഐഡിയില്‍ നിന്ന് മറ്റുള്ളവര്‍ക്ക് മെയില്‍ അയയ്ക്കാനും ചാറ്റ് ചെയ്യാനും എന്തിന്, ഭീകരപ്രവര്‍ത്തനത്തിനു പോലും സ്വന്തം മെയില്‍ ഐഡി മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കാണേണ്ടി വരും. ഇനി സ്വന്തം ഐഡി പോകുന്നതു കൂടാതെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള നിങ്ങളുടെ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും ഹാക്കര്‍ മെയില്‍ അയയ്ക്കും. നിങ്ങളെപ്പോലെ അവരും ഈ ചാറ്റ് ബ്ലോഗ് റിക്വസ്റ്റില്‍ എത്തുകയും ചെയ്യുന്നു.
നിങ്ങളുടെ പേരില്‍ നിന്നു പോകുന്ന റിക്വസ്റ്റിനെ സുഹൃത്തുക്കളും അവിശ്വസിക്കില്ല. അവരും സ്വന്തം ജിമെയ്ല്‍, യാഹൂമെയ്ല്‍, ഹോട്ട്‌മെയില്‍ ഐഡിയില്‍ ഏതെങ്കിലുമൊന്നു വഴി ലോഗിന്‍ ചെയ്തു കുരുക്കില്‍പ്പെടും. ഇങ്ങനെ നീണ്ടുപോകുന്ന കണ്ണിയില്‍ പെട്ടു എന്നറിയുമ്പോഴെങ്കിലും മെയില്‍ ഐഡിയും പാസ്സ്‌വേഡും മാറ്റുകയോ അതല്ല, ഇനി ഇത്തരം മെയിലുകള്‍ക്ക് റിപ്‌ളെ ചെയ്യാതിരിക്കുകയോ ചെയ്യണം. ഇനി ഇത്തരം ഒരു മെയില്‍ വന്നതല്ലേ എന്താണെന്ന് അറിയാന്‍ ഒരിക്കലെങ്കിലും കയറി നോക്കാതിരിക്കുന്നതെങ്ങനെ എന്നു ചിന്തിക്കുന്നവര്‍ക്ക് ഒരു വഴി പറഞ്ഞു തരാം. ഒരു ഡമ്മി മെയില്‍ ഐഡി ക്രിയേറ്റ് ചെയ്യുക.
അതില്‍ ശരിക്കുള്ള വിവരങ്ങള്‍ ഒരിക്കലും നല്‍കരുത്. ഇനി ഈ മെയില്‍ ഐഡി ഹാക്ക് ചെയ്യപ്പെട്ടാലും ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടാവില്ല എന്നുറപ്പുണ്ടെങ്കില്‍ ഇതുപയോഗിച്ച് ബ്ലോഗില്‍ കയറി അതെന്താണെന്നു കണ്ടു മനസിലാക്കാം. അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഏകദേശം ഇതേ രീതി തന്നെയാണ് ഇന്റര്‍നെറ്റ് ഗ്രൂപ്പുകള്‍ക്കും. ഗ്രൂപ്പില്‍ ചേരാന്‍ പ്രത്യേകം ഐഡിയും പാസ്സ്‌വേഡും ക്രിയേറ്റ് ചെയ്യാം എന്നതുകൊണ്ട് ഹാക്ക് ചെയ്യപ്പെടില്ല എന്നു കരുതാം. എന്നാല്‍ പിന്നീട് അത്തരം ഗ്രൂപ്പുകളില്‍ നിന്നു ലഭിക്കുന്ന മെയിലുകളില്‍ നിങ്ങളുടേതുള്‍പ്പെടെ ഗ്രൂപ്പ് അംഗങ്ങളുടെ മുഴുവന്‍ മെയില്‍ ഐഡിയുമുണ്ടാവും.
ഇത് നിങ്ങളെപ്പോലെ പലര്‍ക്കും ലഭിക്കുന്നുമുണ്ടാവാം. ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ഒന്നു പറ്റിച്ചുകളയാം എന്നു കരുതുന്നവന് കാര്യങ്ങള്‍ ഈസിയായി. ഐഡി തേടി അലയേണ്ടതില്ല, ഗ്രൂപ്പ് വഴി വ്യത്യസ്ത തരം ഐഡികള്‍ ആവശ്യക്കാരന് മുന്നിലെത്തുകയല്ലേ...
മുന്‍കരുതലുകള്‍
* ഗ്രൂപ്പുകള്‍, ചാറ്റ് ബ്ലോഗുകള്‍ തുടങ്ങിയവയുടെ റിക്വസ്റ്റുകള്‍ കഴിയുന്നതും ഒഴിവാക്കുക.* സ്വന്തം സുഹൃത്തുക്കളോടു ചാറ്റ് ചെയ്യുന്നതാണ് നല്ലതെന്നു തിരിച്ചറിയുക.
* മെയില്‍ ഐഡി, പാസ്സ്‌വേഡ് റിക്വസ്റ്റുകള്‍ക്ക് ഒരിക്കലും ഒറിജിനല്‍ നല്‍കാതിരിക്കുക.
* കഴിയുന്നതും പെഴ്‌സനല്‍ ഡീറ്റെയ്ല്‍സ് ഇല്ലാത്ത ഒരു മെയില്‍ ഐഡി ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക





Post a Comment