Latest Post :

കമ്പ്യൂട്ടറില്‍ നിന്നും ഫ്ലാഷ് കുക്കികള്‍ നീക്കം ചെയ്യുന്നതെങ്ങനെ

ഇന്റര്‍നെറ്റ്‌ വഴിയുള്ള നമ്മൂടെ ചലനങ്ങളെ വെബ്‌ സെര്‍വറുകള്‍ക്ക് നിരീക്ഷിക്കുവാനായി ഉപയോഗിക്കുന്ന ചെറിയ ടെക്സ്റ്റ് ഫയലുകളാണ് കുക്കി ഫയലുകള്‍ .കുക്കി ഫയലുകളെ ദുരുപയോഗം ചെയ്യുവാനും അതു വഴി ഡി.എന്‍.എസ് ഹൈജാക്ക് എന്ന ഹാക്കിംഗ് വിദ്യ ചെയ്യുവാനും കഴിയുന്നു.കുക്കി ഫയലുകള്‍ ബ്രൌസര്‍ ക്ലോസ് ചെയ്യുന്നതിനോടൊപ്പം നീക്കം ചെയ്യുന്നതു വഴി ഇവയെ ഒരു പരിധി വരെ തടയുവാനായി സാധിക്കും.സാധാരണയായി ഒരു വെബ്പേജ് ഒരു ഉപയോക്താവ് അക്സസ് ചെയ്യുമ്പോള്‍ ഉപയോക്താവിന്റെ ബ്രൌസര്‍ വഴി ഒരു ചെറിയ ടെക്സ്റ്റ് ഫയല്‍ വെബ്‌സെര്‍വര്‍ വഴി സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിടുന്നു.ഇത്തരം കുക്കി ഫയലുകള്‍ എച്.റ്റി.റ്റി.പി കുക്കികള്‍ എന്നാണറിയപ്പെടുന്നത്.എന്നാല്‍ ഇവയല്ലാതെ മറ്റൊരു തരത്തിലുള്ള കുക്കി ഫയലുകള്‍ കൂടി വെബ്‌സെര്‍വറുകള്‍ സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിടാറുണ്ട്,ഇവ ഫ്ലാഷ് കുക്കികള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഫ്ലാഷ് കുക്കികളെ ലോക്കല്‍ ഷെയേഡ് ഒബ്ജക്റ്റ് എന്നു കൂടി വിളിക്കപ്പെടുന്നു.


ഫ്ലാഷ് ഒബ്ജക്റ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സൈറ്റുകളിലേക്കാണ് ഉപയോക്താവ് പ്രവേശിക്കുന്നതെങ്കില്‍ ആ വെബ്‌പേജ് സേവ് ചെയ്തിരിക്കുന്ന വെബ്‌സെര്‍വറുകള്‍ ഒരു ഫ്ലാഷ് കുക്കി ഫയല്‍ സിസ്റ്റത്തിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്തിടുന്നു.എന്നാല്‍ സാധാരണ കുക്കി ഫയലുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇവ ബ്രൗസറിലേക്കല്ല ഈ കുക്കിഫയലുകളെ സേവ് ചെയ്തിടുന്നത്.അതുകൊണ്ട് തന്നെ ബ്രൌസറുകള്‍ ക്ലോസ് ചെയ്യുന്ന സമയത്ത് കുക്കി ഫയലുകളെ നീക്കം ചെയ്ത് കഴിഞ്ഞാലും ഫ്ലാ‍ഷ് കുക്കികള്‍ സിസ്റ്റത്തില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നില്ല.അത് കൊണ്ട് തന്നെ ഫ്ലാഷ് ഫയലുകള്‍ കാലാവധി കഴിയാതെ വളരെ നീണ്ട കാലത്തോളം സിസ്റ്റത്തില്‍ തന്നെ സേവ് ചെയ്തിടപ്പെടുന്നു.


എങ്ങനെയാണ് ഫ്ലാഷ് കുക്കികളെ സിസ്റ്റത്തില്‍ നിന്നും നീക്കം ചെയ്യുന്നത് എന്ന് നോക്കാം.


അഡോബ് ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സിസ്റ്റത്തില്‍ നിന്നും ഫ്ലാഷ് കുക്കികളെ നീക്കം ചെയ്യുന്നതിനായി,അഡോബിന്റെ സൈറ്റില്‍ തന്നെയുള്ള സെറ്റിംഗ്സ് മാനേജര്‍ ഉപയോഗിക്കാം.സെറ്റിംഗ്സ് മാനേജര്‍ അഡോബിന്റെ സൈറ്റ് വഴിയാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കിലും അത് ലോക്കല്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്തിരിക്കുന്ന ഫ്ലാഷ് കുക്കികളെ കണ്ടെത്തുവാനും അവയെ നീക്കം ചെയ്യാനും സഹായിക്കുന്നു. ഇതിനായി ആദ്യം അഡോബ് സെറ്റിംഗ്സ് മാനേജര്‍ ഓപ്പണ്‍ ചെയ്യുക.അതിനായി ഈ ലിങ്കില്‍ ക്ലിക്കുക(http://www.macromedia.com/support/documentation/en/flashplayer/help/settings_manager07.html).അപ്പോള്‍ ഒരു ഫ്ലാഷ് ഒബജക്റ്റ് ബ്രൌസറില്‍ തുറന്ന് വരികയും സിസ്റ്റത്തിനുള്ളില്‍ സേവ് ചെയ്യപ്പെട്ടിരിക്കുന്ന ഫ്ലാഷ് കുക്കി ഫയലുകളെ വെബ് പേജ് അടിസ്ഥാനത്തില്‍ കാണിക്കുകയും ചെയ്യുന്നു. ഇവയെ ഇവിടെ നിന്നും നീക്കം ചെയ്യുവാനായി Delete website എന്ന ഒപ്ഷനിലോ അല്ലെങ്കില്‍ Delete all sites എന്ന ഒപ്ഷനിലോ ക്ലിക്ക് ചെയ്‌താല്‍ മതി.അപ്പോള്‍ സിസ്റ്റത്തിനുള്ളില്‍ സൂക്ഷിച്ച് വെക്കപ്പെട്ട ഫ്ലാഷ് കുക്കി ഫയലുകള്‍ നീക്കം ചെയ്യപ്പെടുന്നു.

നമ്മുടെ സിസ്റ്റത്തിനുള്ളില്‍ ഫ്ലാഷ് കുക്കി ഫയലുകള്‍ തുടര്‍ന്ന് സേവ് ചെയ്യാതിരിക്കാനായി ഇതേ പേജിലെ രണ്ടാമത്തെ ടാബിലെ ഒപ്ഷന്‍ കോണ്‍ഫിഗര്‍ ചെയ്‌താല്‍ മതി. അതിനായി ഈ ലിങ്കില്‍ ക്ലിക്കുക(http://www.macromedia.com/support/documentation/en/flashplayer/help/settings_manager03.html).ഇവിടെ കാണുന്ന സീക്ക് ബാര്‍ ഇടത്തേയറ്റത്തേക്ക് നീക്കി വെച്ച് കഴിഞ്ഞാല്‍ പിന്നീട് ഫ്ലാഷ് ഫയലുകള്‍ സിസ്റ്റത്തിനുള്ളില്‍ സൂക്ഷിക്കപ്പെടുകയില്ല.
ഇനി നിങ്ങള്‍ മോസില്ല ഫയര്‍ഫോക്സ് ബ്രൌസര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ BetterPrivacy എന്ന ആഡ്ഓണ്‍ പ്ലുഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മതി.ഇത് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ,ഓരോ തവണ നിങ്ങള്‍ ബ്രൌസര്‍ ക്ലോസ് ചെയ്യുമ്പോഴും ഫ്ലാഷ് കുക്കികള്‍ നീക്കം ചെയ്യപ്പെടും. എന്നാല്‍ സമയാ സമയം തന്നെ ഇവ അപ്‌ഡേറ്റ് ചെയ്യാന്‍ മറക്കരുത്.

Share this article :

Post a Comment

 
Web Designed by www.Tin2mon.com

DISCLAIMER: Tin2mon.com does not host any of the videos available on this website and is a video indexing site which collects video links from popular video sharing websites on the web.we are not responsible for any content linked to or referred to in this site. Tin2mon.com is merely an index of available links on the internet mostly on the popular sources like YouTube, Google, Zshare and Megavideo , Daily motion , etc.None of these videos are uploaded to Internet by us. This site only links to videos that are already available on the Internet using embeded codes provided by them .... Please write to us at:- admin@tin2mon.com, if you feel that any video on this website has objectionable content or violating your copyrights and we shall promptly remove them from our website.Tin2mon.com, its webmaster or Administrators can not be held responsible for a content hosted by a 3rd party website. Copyright © 2013. www.Tin2mon.com - All Rights Reserved