Latest Post :

വിന്‍ഡോസ്‌ കമന്റ് പ്രോംപ്റ്റ് ഇന്റര്‍ഫേസ് സ്റ്റൈലില്‍ മാറ്റങ്ങള്‍ വരുത്താം

വിന്‍ഡോസ്‌ കമാന്‍ഡ് പ്രോംപ്റ്റിന്റെ ഇന്റര്‍ഫേസ് സ്റ്റൈല്‍ കണ്ട് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ബോറടിച്ചിട്ടുണ്ടോ...?അതായത് എപ്പോഴും നാം കമാന്‍ഡ് പ്രോംപ്റ്റ് കാണുന്നത്,ബ്ലാക്ക്‌ ബാക്ക്ഗ്രൌണ്ടും വൈറ്റ് ഫോണ്ടുകളും ആയിട്ടായിരിക്കും.ദാ ഇതു പോലെ.. 
എങ്ങനെ കമന്റ്‌ പ്രോംപ്റ്റ് ആകര്‍ഷകമാക്കാം എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?കമന്റ്‌ പ്രോംപ്റ്റ് ആകര്‍ഷകമായ രീതിയില്‍ കസ്റ്റമൈസ്‌ ചെയ്യാന്‍ ഒരു എളുപ്പ വഴിയുണ്ട്.ഈ പ്രോസസ് വളരെ എളുപ്പവും വേഗത്തിലും ചെയ്യാന്‍ കഴിയുന്നതാണ്.എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കാം.
1.ആദ്യം Start മെനുവിലെ സെര്‍ച്ച്‌ ബോക്സില്‍ cmd എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
2.അപ്പോള്‍ ലഭിക്കുന്ന റിസള്‍ട്ടിലെ cmd എന്നതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Run as Administrator സെലക്ട്‌ ചെയ്യുക. 
3.അപ്പോള്‍ തുറന്നു വരുന്ന കമന്റ് പ്രോംപ്റ്റ് വിന്‍ഡോയിലെ ടൈറ്റില്‍ ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Properties സെലക്ട്‌ ചെയ്യുക.
4.തുടര്‍ന്നു വരുന്ന കമന്റ് പ്രോംപ്റ്റിന്റെ പ്രോപ്പര്‍ട്ടീസ് വിന്‍ഡോയില്‍, നിങ്ങള്‍ക്കുള്ള വൈവിദ്യമാര്‍ന്ന കോസ്റ്റമൈസേഷനുകള്‍ കാണാം.അതിലെ Font, Layout,Colors എന്നീ ടാബുകളില്‍ എങ്ങനെയൊക്കെയാണ് മാറ്റങ്ങള്‍ വരുത്തുന്നത് എന്ന് നോക്കാം.
5.ആദ്യം Font ടാബില്‍ പോകുക,അതില്‍ നിന്നും ഫോണ്ടിന്റെ സൈസും അതിനെ സ്റ്റൈലും തിരഞ്ഞെടുക്കുക.നിങ്ങള്‍ ഫോണ്ടിന്റെ സൈസും അതിന്റെ സ്റ്റൈലും തിരഞ്ഞെടുക്കുന്നതിനനുസരിച്ച് അതിന്റെ പ്രിവ്യൂ ഇടതുഭാഗത്ത് നിങ്ങള്‍ക്ക് കാണാവുന്നതാണ്.
6.ഇനി Layout ടാബിലേക്ക് പോകുക,അവിടെ നിങ്ങള്‍ക്ക് Window Position,Window Size,Screen Buffer Size എന്നിവയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താവുന്നതാണ്.ഇതില്‍ മാറ്റങ്ങള്‍ വരുത്തുമ്പോഴും അതിന്റെ പ്രിവ്യൂ നമുക്കതില്‍ കാണാവുന്നതാണ്. 
7.അവസാനമായി Colors ടാബ് സെലക്ട്‌ ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് Screen Text, Screen Background, Popup Text, Popup Background എന്നിവയുടെ നിറങ്ങളില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. അതിനായി പ്രീ-ഡിഫൈന്‍ കളറുകളോ അല്ലെങ്കില്‍ ചുവപ്പ്,പച്ച ,നീല കളര്‍ വാല്യൂകളോ ഉപയോഗിക്കാം.നിങ്ങള്‍ സെറ്റിംഗ്സില്‍ മാറ്റം വരുത്തുമ്പോള്‍ അതിന്റെ പ്രിവ്യൂ താഴെയായി കാണാവുന്നതാണ്.നിങ്ങളുടെ ഇഷ്ട്ടത്തിനനുസരിച്ചുള്ള കോണ്‍ഫിഗറേഷന്‍ കിട്ടുന്നത് വരെ ചെയ്യുക.ശേഷം OK ക്ലിക്കുക. 
ഉദാഹരണത്തിന്,ഇവിടെ ഞാന്‍ എന്റെ വിന്‍ഡോസ്‌ കമന്റ് പ്രോംപ്റ്റ് സെറ്റിംഗ്സില്‍ വരുത്തിയ മാറ്റങ്ങള്‍ ഇവയാണ്.(മുകളിലെ ചിത്രത്തില്‍ കാണിച്ചത് പോലെ തന്നെ) 
Font: Lucida Console and sizes 12.
Layout: Screen Buffer Size and Window Size at Width of 141 and Height of 37.
Colors: Screen Text: Blue, Screen Background: White, Popup Text: Purple, and Popup Background: White.

Share this article :

Post a Comment

 
Web Designed by www.Tin2mon.com

DISCLAIMER: Tin2mon.com does not host any of the videos available on this website and is a video indexing site which collects video links from popular video sharing websites on the web.we are not responsible for any content linked to or referred to in this site. Tin2mon.com is merely an index of available links on the internet mostly on the popular sources like YouTube, Google, Zshare and Megavideo , Daily motion , etc.None of these videos are uploaded to Internet by us. This site only links to videos that are already available on the Internet using embeded codes provided by them .... Please write to us at:- admin@tin2mon.com, if you feel that any video on this website has objectionable content or violating your copyrights and we shall promptly remove them from our website.Tin2mon.com, its webmaster or Administrators can not be held responsible for a content hosted by a 3rd party website. Copyright © 2013. www.Tin2mon.com - All Rights Reserved