ഫേസ്‌ബുക്കില്‍ ചാറ്റ് ചെയ്യാന്‍ സ്‌കൈപ് ഫോണിന്റെ പുതിയ വേര്‍ഷന്‍. സ്‌കൈപ് 5.5. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത് പുറത്തിറക്കിയിരിക്കുന്നത്. പ്രതികരണം നന്നെങ്കില്‍ വിപണി പിടിക്കാനാണു പരിപാടി. നിലവിലെ ഫേസ്‌ബുക്ക് അക്കൗണ്ടുമായി വേഗത്തില്‍ കണക്ട് ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്‌കൈപ് ഡെസ്‌ക് ടോപ്പ് സോഫ്‌റ്റ് വെയര്‍ ഇതിനുപയോഗിക്കാനും എളുപ്പം. ഇതോടെ നിങ്ങളുടെ ഫേസ്‌ബുക്ക് സുഹൃത്തുക്കളുടെയെല്ലാം പേരില്‍ പുതിയൊരു ടാബ് തുറക്കും. അവരില്‍ ആരെങ്കിലുമായി ചാറ്റ് ചെയ്യുന്നതിന് ആ പേരില്‍ ക്ലിക് ചെയ്യുകയും send an IM തെരഞ്ഞെടുക്കുകയും ചെയ്‌താല്‍ മതി. ഫേസ്‌ബുക്ക് ചാറ്റിന് സ്‌മൈലീസ് അയയ്‌ക്കാനും സ്‌കൈപ് സഹായിക്കും. മറുവശത്തുള്ളയാള്‍ പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ ടാബുകള്‍ക്കിടയില്‍ സ്വിച്ച് ചെയ്യേണ്ടതില്ല. നോട്ടിഫിക്കേഷന്‍ വന്നുകൊണ്ടിരിക്കും. വിസ്‌മയകരമായ ലളിതാനുഭവം എന്നാണ് സ്‌കൈപ് ഇതിനെക്കുറിച്ച് അവകാശപ്പെടുന്നത്.
സ്കൈപ് 5.5 -പുതിയ ഫേസ്ബുക്ക് ചാറ്റ് സ്കൈപ്

Post a Comment