ഗൂഗിള്‍ പുറത്തിറക്കിയ പുതിയ ടൂള്‍, ''മീ ഓണ്‍ ദ വെബ് ''ഉപയോക്താവിനു കൂടുതല്‍ സഹായകരം. സ്വന്തം പേരിലുള്ള സേര്‍ച്ച് റിസല്‍ട്ടുകള്‍ ഈ ടൂള്‍ ഉപയോഗിച്ചു വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. അക്കൗണ്ട് ഇന്‍ഫര്‍മേഷനും ഡാഷ്‌ബോര്‍ഡിലെ അനലിറ്റിക്‌സിനും ഇടയിലാണ് പുതിയ ടൂള്‍ ഉള്‍പ്പെടുത്തുന്നത്.
'നിങ്ങള്‍ എന്തു പോസ്‌റ്റു ചെയ്യുന്നുവെന്നതിന്റെ മാത്രം അടിസ്ഥാനത്തിലല്ല, മറിച്ച് നിങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ എന്തു പോസ്‌റ്റു ചെയ്യുന്നു എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് നിങ്ങളുടെ ഓണ്‍ലൈന്‍ ഐഡന്റിറ്റി നിര്‍ണയിക്കപ്പെടുന്നത്' ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നു. ബ്ലോഗിലോ ഫോട്ടോ ടാഗിലോ ഒരു കമന്റിലോ, എന്തിലും ഇതുതന്നെയാണു കാര്യം. ഏതു ഗൂഗിള്‍ ഉപയോക്താവിന്റെയും ഗൂഗിള്‍ പ്രൊഫൈലില്‍ സേര്‍ച്ച് അലര്‍ട്‌സ് ഉള്‍പ്പെടുത്താന്‍ പുതിയ ടൂള്‍ സഹായിക്കും. നേരത്തേയും ഇ മേയില്‍ വിലാസവും പേരും മറ്റും ഉപയോഗിച്ച് സേര്‍ച്ച് അലര്‍ട്‌സ് ഉള്‍പ്പെടുത്താമായിരുന്നു. പക്ഷേ, വളറെക്കുറച്ചു ക്ലിക്കുകള്‍ കൊണ്ട് അതു സാധിക്കും എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. അനാവശ്യമായ ഏതു മെയിലും പോസ്‌റ്റും ഒഴിവാക്കാന്‍ പുതിയ ടൂള്‍ സഹായിക്കും. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമായി വന്നതുകൊണ്ടാണ് ഇത്തരമൊരു ടൂള്‍ തയ്യാറാക്കിയതെന്നും ഉപയോക്താവിന്റെ സ്വകാര്യതയും സുരക്ഷയുമാണ് തങ്ങള്‍ക്കു പ്രധാനമെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു





Post a Comment