ഇനി നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ആര്‍ക്കും ഹാക്ക് ചെയ്യാന്‍ സാധിക്കില്ല.ഇതിനായി ഗൂഗിള്‍ പുതുതായി കൊണ്ടുവന്ന പുതിയ സെക്യൂരിറ്റി സിസ്റ്റമാണ് 2-step verification .അതായത് നിങ്ങള്‍ ഗൂഗിളില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഇതുവരെ ഉപയോഗിച്ചിരുന്നതു യൂസര്‍ നെയിമും പാസ് വേഡും മാത്രം ആയിരുന്നെങ്കില്‍ 2-step verification ആക്ടീവ് ആക്കുന്നതോടെ ഒരോ പ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോഴും നിങ്ങളുടെ മോബൈലില്‍ ഒരു കോഡ് വരുന്നതായിരിക്കും, ആ കോഡ് കൂടി കൊടുത്താല്‍ മാത്രമേ നിങ്ങള്‍ക്കു അക്കൌണ്ടില്‍ പ്രവേശിക്കാന്‍ കഴിയു.. മാത്രവുമല്ല നിങ്ങളുടെ ഫോണ്‍ മോഷണം പോകുകയോ, അല്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാവുകയോ,അതുമല്ല പാസ്സ്‌വേര്‍ഡ് മറന്നു പോകുകയോ ആണെങ്കില്‍ ,നിങ്ങളുടെ സുഹൃത്തിന്റെ മോബൈല്‍ ഫോണ്‍ ഉപയോഗിച്ചു നിങ്ങള്‍ക്കു പാസ്സ്‌വേര്‍ഡ് റീ സെറ്റ് ചെയ്യാനും സാധിക്കും .ഇനി ആ സുഹൃത്തിന്റെ ഫോണും മോഷണം പോവുകയും ഉപയോഗിക്കാന്‍ കഴിയാതിരിക്കുകയും ചെയ്‌താല്‍ , ഗൂഗിള്‍ തരുന്ന മറ്റു ചില കോഡുകള്‍ ഉപയോഗിച്ചു പാസ്സ്‌വേര്‍ഡ് റീ സെറ്റ് ചെയ്യാവുന്നതാണു.എങ്ങനെയാണ് ഇത് സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം Google.com ലോഗിന്‍ ചെയ്യുക,ശേഷം വലതു വശത്തു മുകളില്‍ കാണുന്ന സെറ്റിംഗ്സില്‍ നിന്നും Account setting എടുക്കുക.
ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് സെറ്റിംഗ്സില്‍ പ്രവേശിച്ചു.അവിടെ Personal Settings ഒപ്ഷനില്‍ Using 2-step verification എന്ന് കാണാം.അതില്‍ ക്ലിക്കുക.
തുടര്‍ന്ന് വരുന്ന പേജില്‍ നിന്നും Set up 2-step verification ബട്ടണ്‍ ക്ലിക്കുക.
ശേഷം വരുന്ന പേജില്‍ ഫോണ്‍ സെലക്ട് ചെയ്ത് ,നിങ്ങളുടെ ലൊക്കേഷനും ,ഫോണ്‍ നമ്പരും കൊടുത്ത് Send code ബട്ടണ്‍ പ്രസ് ചെയ്യുക.ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ കൊടുത്ത നമ്പരിലേക്ക് ഒരു കോഡ് വരുന്നതായിരിക്കും.ആ കോഡ് താഴെ Code എന്ന ബോക്സില്‍ കൊടുത്ത് Verify ബട്ടണ്‍ പ്രസ് ചെയ്ത് Next ബട്ടണ്‍ ക്ലിക്കുക.
ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ നമ്പര്‍ സെറ്റ് ചെയ്തു.ശേഷം Next ക്ലിക്കുക.
തുടര്‍ന്ന് വരുന്ന പേജില്‍,നിങ്ങളുടെ കൂട്ടുകാരന്റെയോ,കൂട്ടുകാരിയുടെയോ ലൊക്കേഷനും,നമ്പരും കൊടുത്ത് Next ക്ലിക്കുക.
ഇതോടു കൂടി നിങ്ങള്‍ 2-step verification പൂര്‍ത്തിയാക്കി.Turn on 2-step verification ക്ലിക്കുക.
Sign out ചെയ്യുന്നതിനായി OK കൊടുക്കുക.
വീണ്ടും നിങ്ങളുടെ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്യുക.യുസര്‍ നൈമും ,പാസ് വേര്‍ഡും കൊടുത്ത് ഓക്കേ അടിക്കുമ്പോള്‍ ഇനി വെരിഫിക്കേഷന്‍ കോഡും കൂടി കൊടുക്കേണ്ടി വരും.അത് നിങ്ങളുടെ മൊബൈലിലേക്ക് ഓട്ടോമാറ്റിക് ആയി വരുന്നതാണ്.ഓരോ പ്രാവശ്യവും വ്യത്യസ്തമായ കോഡുകള്‍ ആയിരിക്കും വരിക.
അതിനായി ആദ്യം Google.com ലോഗിന്‍ ചെയ്യുക,ശേഷം വലതു വശത്തു മുകളില്‍ കാണുന്ന സെറ്റിംഗ്സില്‍ നിന്നും Account setting എടുക്കുക.
ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് സെറ്റിംഗ്സില്‍ പ്രവേശിച്ചു.അവിടെ Personal Settings ഒപ്ഷനില്‍ Using 2-step verification എന്ന് കാണാം.അതില്‍ ക്ലിക്കുക.
തുടര്‍ന്ന് വരുന്ന പേജില്‍ നിന്നും Set up 2-step verification ബട്ടണ്‍ ക്ലിക്കുക.
ശേഷം വരുന്ന പേജില്‍ ഫോണ്‍ സെലക്ട് ചെയ്ത് ,നിങ്ങളുടെ ലൊക്കേഷനും ,ഫോണ്‍ നമ്പരും കൊടുത്ത് Send code ബട്ടണ്‍ പ്രസ് ചെയ്യുക.ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ കൊടുത്ത നമ്പരിലേക്ക് ഒരു കോഡ് വരുന്നതായിരിക്കും.ആ കോഡ് താഴെ Code എന്ന ബോക്സില്‍ കൊടുത്ത് Verify ബട്ടണ്‍ പ്രസ് ചെയ്ത് Next ബട്ടണ്‍ ക്ലിക്കുക.
അടുത്ത പേജില്‍ വരുന്നത് നിങ്ങള്ക്ക് ബാക്ക് അപ്പ് ചെയ്ത് സൂക്ഷിച്ചു വെക്കാനുള്ള കോഡുകള്‍ ആണ്.(ഈ കോഡുകള്‍ ആണ് നിങ്ങള്‍ കൊടുത്ത മൊബൈല്‍ നമ്പര്‍ നഷ്ട്ടപ്പെട്ടു പോയാലോ മറ്റോ കൊടുക്കേണ്ട കോഡുകള്‍.ഇതിന്റെ പ്രിന്റ് എടുത്ത് വെക്കുകയും ആകാം.അല്ലെങ്കില്‍ എഴുതി സൂക്ഷിക്കാം).ശേഷം ചെക്ക് ബോക്സില്‍ ടിക്ക് ചെയ്ത് Next ക്ലിക്കുക.

Post a Comment