മറ്റൊരാള്‍ക്ക് കമ്പ്യൂട്ടര്‍ ആക്സസ് ചെയ്യുവാന്‍ അനുവദിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് ടീം വ്യൂവര്‍.ടീം വ്യൂവര്‍ ഇന്‍സ്റ്റോള്‍ ചെയ്ത് പ്രോഗ്രാം പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു പാസ്‌വേര്‍ഡും,ഐ.ഡിയും ലഭിക്കുന്നതാണ്.മറ്റൊരു കമ്പ്യൂട്ടറില്‍ നിന്ന് നിങ്ങളുടെ കമ്പ്യൂട്ടറിനെ ആക്സസ് ചെയ്യുന്നതിന് ഈ ഐ.ഡിയും പാസ്‌വേര്‍ഡും ആവശ്യമാണ്.ഒരിക്കല്‍ ആക്സസ് ചെയ്ത് കഴിഞ്ഞാല്‍ ഉപയോക്താവിന് കമ്പ്യൂട്ടറിന്റെ പൂര്‍ണ നിയന്ത്രണവും ലഭിക്കും.ടീം വ്യൂവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വിന്‍ഡോസ് എക്സ്.പിയോ അതിലും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമോ ആവശ്യമാണ്.മാക് OSX 10.4 ഉം പിന്തുണക്കുന്നതാണ്.ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 7+,ഫയര്‍ഫോക്സ് 2.5+,സഫാരി 3+,ക്രോം 3+ എന്നിവയില്‍ ഏതെങ്കിലും ബ്രൌസറും ആവശ്യമാണ്.കമ്പ്യൂട്ടറുകള്‍ നെറ്റ്വര്‍ക്കിലോ,ഇന്റര്‍നെറ്റിലോ ബന്ധിച്ചിരിക്കുകയും വേണം.
ഇനി എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം എന്ന് നോക്കാം.
ടീം വ്യൂവര്‍ ഉപയോഗിച്ച് മറ്റൊരു കമ്പ്യൂട്ടര്‍ ആക്സസ് ചെയ്യുന്നതിന് രണ്ട് കമ്പ്യൂട്ടറിലും ടീം വ്യൂവര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.അതിനായി ഇവിടെ ക്ലിക്ക് ചെയ്ത് ടീം വ്യൂവര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ടീം വ്യൂവര്‍ ഓപ്പണ്‍ ചെയ്യുക.അതില്‍ നിങ്ങളുടെ ഐ.ഡിയും ,പാസ് വേര്‍ഡും കാണാവുന്നതാണ്.(ഈ പാസ്‌വേര്‍ഡ് തന്നെ ആയിരിക്കില്ല മറ്റൊരു തവണ പ്രോഗ്രാം ഓപ്പണ്‍ ചെയ്യുമ്പോള്‍ ലഭിക്കുക. എന്നാല്‍ ഐ.ഡി എല്ലായിപ്പോഴും ഒന്ന് തന്നെ ആയിരിക്കും).ഇതു പോലെ ഒരു ഐ.ഡിയും പാസ്‌വേര്‍ഡും നിങ്ങളുടെ കൂട്ടുകാരനും ഉണ്ടായിരിക്കും.ഇനി നിങ്ങള്‍ക്ക് കൂട്ടുകാരന്റെ കമ്പ്യൂട്ടര്‍ ആണ് ആക്സസ് ചെയ്യേണ്ടതെങ്കില്‍,കൂട്ടുകാരനില്‍ നിന്നും അവന്റെ ഐ.ഡി.ചോദിച്ച് Create Session എന്നതിലെ Partner ID ബോക്സില്‍ എന്റര്‍ ചെയ്ത് Connect to partner ബട്ടണ്‍ ക്ലിക്കുക.
ഉടനെതന്നെ പാസ്‌വേര്‍ഡ് ചോദിച്ചു കൊണ്ട് ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും,അതില്‍ കൂട്ടുകാരന്റെ പാസ്‌വേര്‍ഡ് ചോദിച്ച് എന്റര്‍ ചെയ്യുക.ശേഷം Log On ബട്ടണ്‍ ക്ലിക്കുക.
ഇതോടു കൂടി കൂട്ടുകാരന്റെ ഡെസ്ക്ടോപ് നിങ്ങളുടെ ഡെസ്ക്ടോപ്പില്‍ തെളിഞ്ഞു വരുന്നതായി കാണാം.ഇനി നിങ്ങള്‍ക്ക് കൂട്ടുകാരന്റെ കമ്പ്യൂട്ടര്‍ ,നിങ്ങള്‍ ഇരിക്കുന്നിടത്ത് നിന്നും നിയന്ത്രിക്കാവുന്നതാണ്.
ഇതു പോലെ തന്നെ കൂട്ടുകാരന് നിങ്ങളുടെ ഐ.ഡിയും ,പാസ്‌വേര്‍ഡും പറഞ്ഞു കൊടുത്താല്‍ അവര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറും ആക്സസ് ചെയ്യാവുന്നതാണ്.ഓര്‍ക്കുക ഒരേ സമയം തന്നെ രണ്ടു കമ്പ്യൂട്ടറും ആക്സസ് ചെയ്യാന്‍ കഴിയില്ല.
വളരെയധികം പ്രയോജനപ്രദമായ ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഇത്.ഇതുപയോഗിച്ച് നിങ്ങള്ക്ക് കൂട്ടുകാരന്റെ കമ്പ്യൂട്ടറിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയോ അല്ലെങ്കില്‍ കൂട്ടുകാരന് നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയോ ചെയ്യാവുന്നതാണ്.ഈ സോഫ്റ്റ്‌വെയര്‍ ടെസ്റ്റ് ചെയ്ത് നോക്കുന്നതിന് ടീം വ്യൂവര്‍ തന്നെ സൗകര്യം ചെയ്ത് തരുന്നുണ്ട്.അതിനായി Partner ID ആയി 12345 കൊടുത്ത് കണക്ട് ചെയ്യുക.ശേഷം അവര്‍ തരുന്ന പാസ്സ്‌വേര്‍ഡ് കൊടുത്ത് ലോഗോണ്‍ ചെയ്യുക.എന്നാല്‍ ഇപ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്ത് ടെസ്റ്റ് ചെയ്ത് കൊള്ളൂ...
ടീം വ്യൂവറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്:http://www.teamviewer.com/en/index.aspx

Post a Comment