വിന്‍ഡോസിലെ കമാന്‍ഡ് പ്രോംപ്റ്റ്(cmd) ഉപയോഗിച്ച് വൈറസ് ബാധിച്ച പെന്‍ഡ്രൈവുകള്‍ വളരെ എളുപ്പത്തില്‍ ഫോര്‍മാറ്റ് ചെയ്തെടുക്കാവുന്നതാണ്.ചില സമയങ്ങളില്‍ നമ്മുടെ പെന്‍ ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഫോര്‍മാറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഫോര്‍മാറ്റിംഗ് നടക്കാറില്ല.കാരണം പെന്‍ഡ്രൈവിനു അകത്തുള്ള വൈറസ് സ്ക്രിപ്റ്റ് ഒരു മാറ്റങ്ങളെയും അനുവദിക്കുന്നില്ല.ഇനി അഥവാ .exe അതുപോലെ തന്നെ autorun.exe തുടങ്ങിയ വൈറസ് ഫയലുകള്‍ ഡിലീറ്റ് ചെയ്‌താല്‍ തന്നെ അവ പൂര്‍വാധികം വേഗത്തില്‍ വീണ്ടും പെന്‍ഡ്രൈവില്‍ എത്തിച്ചേരും.
കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ച് ഒരു പെന്‍ഡ്രൈവിനെ ഫോര്‍മാറ്റ് ചെയ്യുകയാണെങ്കില്‍ അതിലെ വൈറസ് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യപ്പെടും.അതിനാല്‍ എങ്ങനെയാണ് കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ച് ഒരു പെന്‍ഡ്രൈവിനെ ഫോര്‍മാറ്റ് ചെയ്യുന്നത് എന്ന് നോക്കാം.
ആദ്യം ഫോര്‍മാറ്റ് ചെയ്യേണ്ട പെന്‍ ഡ്രൈവ് കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക. ശേഷം My computer ഓപ്പണ്‍ ചെയ്ത് അതില്‍ നിന്നും നിങ്ങളുടെ പെന്‍ഡ്രൈവിന്റെ ഡ്രൈവ് ലെറ്റര്‍ ഏതാണെന്ന് ഉറപ്പു വരുത്തുക.ഉദാഹരണത്തിന് താഴെ കാണുന്ന ചിത്രംശ്രദ്ധിക്കുക.അതില്‍ എന്റേത് (F:)ആണ്.
ശേഷം Start ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Run സെലക്ട് ചെയ്ത് അതില്‍ cmd എന്ന് ടൈപ്പ് ചെയ്ത് OK കൊടുക്കുക.
അപ്പോള്‍ തുറന്നു വരുന്ന കമാന്‍ഡ് പ്രോംപ്റ്റ് വിന്‍ഡോയില്‍ format f: /fs:fat32 എന്ന് ടൈപ്പ് ചെയ്യുക അല്ലെങ്കില്‍ പേസ്റ്റ് ചെയ്യുക.(ശ്രദ്ധിക്കുക അതില്‍ f: എന്നത് എന്റെ പെന്‍ ഡ്രൈവിനെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ചിലപ്പോള്‍ വ്യത്യസ്തങ്ങള്‍ ആയിരിക്കും. അതിനനുസരിച്ച് മാറ്റം വരുത്തുക.)
ശരിയായി ടൈപ്പ് ചെയ്തതിനു ശേഷം Enter പ്രസ് ചെയ്യുക.ഇതോടു കൂടി നിങ്ങള്‍ കൊടുത്ത ഫയല്‍ സിസ്റ്റം കമാന്‍ഡ് പ്രോംപ്റ്റ് വേരിഫൈ ചെയ്യാന്‍ തുടങ്ങും.പൂര്‍ത്തിയായി കഴിഞ്ഞതിനു ശേഷം നിങ്ങളുടെ ഡ്രൈവിന്റെ പേര് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും-Volume label(ഡ്രൈവിന്റെ പേര് എന്റര്‍ ചെയ്തില്ലെങ്കിലും കുഴപ്പമില്ല)
ഡ്രൈവിന്റെ പേര് എന്റര്‍ ചെയ്തതിനു ശേഷം Enter പ്രസ് ചെയ്യുക.
ഇതോടു കൂടി നിങ്ങളുടെ പെന്‍ഡ്രൈവ് ഫോര്‍മാറ്റിംഗ് പൂര്ത്തിയാക്കി.

Post a Comment