ഉമ്മയുടെ സ്നേഹം
ഒരു കഥയില്‍ നിന്ന് തുടങ്ങാം
രാത്രി വീട്ടില്‍ കള്ളന്‍
രാത്രി വീട്ടില്‍ കള്ളന്‍
കയറിയ വിവരം വീട്ടുകാരറിഞ്ഞു . ഒച്ചപാടും ബഹളവുമായി .
അയല്‍വാസികളും മറ്റും ഓടി വന്നു .
കള്ളനെ പിടി കൂടാനുള്ള ശ്രമമായി . സാദ്യതയുള്ള സ്ഥലമെല്ലാം പരിശോദിച്ചു
പക്ഷെ കാണാനില്ല അവസാനം വെറുതെ പരിസരത്തുള്ള
പള്ളിയുടെ വാതില്‍ തുറന്നു നോക്കി . അതാ കളളന്‍ നിസ്കരികുന്നു .
" അമ്പട കള്ളാ ഓടിവന്നു കൈ കെട്ടിയിരികുകയാ"
അപരിചിതനായ യുവാവിനെ പിടിച്ചു പുറത്തേക്കു കൊണ്ട് വന്നു .
പൊതിരെ പെരുമാറി .
കള്ളനെ രാജ സന്നിദിയില്‍ കൊണ്ട് പോയി .
രാജ കല്പന പ്രകാരം ഇരു കൈകളും കാലുകളും മുറിക്കപെട്ടു.
രണ്ടു കണ്ണുകളും ചൂഴ്ന്നു മാറ്റപെട്ടു.
കള്ളനെ കയ്യോടെ പിടിക്കപെട്ട സന്തോഷത്തോടെ ജനം
കുറ്റവാളികള്‍ക്കും മോഷ്ടാക്കള്‍കും പാടമാവാന്‍
തെരുവുകളിലൂടെ ഈ യുവാവിനെ വലിച്ചിഴച്ചു നടന്നു .
" ഹാദാ ജസാഹു സ്സാരിഖ് , മോഷ്ടാവിനു ലഭിക്കുന്ന ശിക്ഷയാണിത് "
ആള്കൂടം ഉറക്കെ വിളിച്ചു
" ഓ' ജനങ്ങളേ ഇത് കട്ടതിനുള്ള ശിക്ഷയാനെന്നു പറയരുത്
" ഹാദാ ജസാഹു മന്‍ ഖസ്വദ ത്വവാഫ മക്ക . ബിഗയിരി ഉമ്മിഹി "
ഉമ്മയുടെ സമ്മതമില്ലാതെ ത്വവാഫ് ചെയ്യാന്‍ മക്കയിലേക്ക്
പുറപെട്ടവന്റെ ശിക്ഷയനിതെന്നു നിങ്ങള്‍ പറയു .
യുവാവിന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ കേട്ട ജനങ്ങള്‍ കാര്യമന്ന്വേഷിച്ചു.
അദ്ദേഹം നടന്ന സംഭവം വിവരിച്ചു .ഞാന്‍ മക്കയിലേക്ക്
ത്വവാഫു ചെയ്യാന്‍ പുരപെടാന്‍ ഉദ്ദേശിച്ചു .
ഉമ്മാനോട് സമ്മതം ചോദിച്ചു . ഉമ്മ സമ്മതം തന്നില്ല
. സമ്മതമില്ലാതെ ഞാന്‍ പുറപെട്ടു . എന്നെ വിട്ടു പിരിയാന്‍
സാദിക്കാത്ത ഉമ്മ ഖല്ബ് പൊട്ടി ദുആ ചെയ്തു .
പടച്ചവനെ എന്നെ വേദനിപിച്ചു യാത്ര പോകുന്ന
മകനു നീ ശിക്ഷ നല്‍കേണമേ . ആ ദുആയുടെ ഫലമാണിത് .
ജനങ്ങള്‍ ഇദ്ദേഹത്തെ ഉമ്മയുടെ സമീപമെത്തിച്ചു .
അവര്‍ക്ക് സത്യാവസ്ഥ ബോദ്യപെട്ടു .
മക്കയിലേക്കുള്ള യാത്രാമധ്യേ രാത്രി ഇബാദത്തിനു വേണ്ടി
പള്ളിയില്‍ കയറി നീണ്ട നിസ്കാരം നിര്‍വഹികുന്നതിനിടയില്‍
ഒരു മഹാനായ ശൈഖിനു ഏല്‍കേണ്ടി വന്ന ശിക്ഷകളും കഅബ കാണാതെ
ത്വവാഫു ചെയ്യാതെ തിരിചെതേണ്ടി വന്ന ദുരവസ്ഥയും ഒന്നലോജിച്ചു നോക്കു.
ഈ ദുരന്തത്തിന് കാരണം ഉമ്മയുടെ ദുആയാണ് .
അംഗവൈഗല്ല്യം സംഭവിച്ച തന്റെ മകനെ കാണാനുള്ള
മനകരുത്ത് ഇല്ലാത്ത ആ മാതാവ് മകന്നു മാപ്പ് കൊടുത്തതും
ഇരുവരുടെയും രുഹ് തിരിച്ചു പിടിക്കാന്‍ ദുആ ചെയ്തതും
ദുആ സ്വീകരിച്ചതും കഥയുടെ ബാക്കി ഭാഗം .
ഉമ്മ സ്നേഹ സാഗരമാണ് . ഒരു കാലത്തും വറ്റാത്ത സമുദ്രം .
ഏതു കുറ്റത്തിനും മാപ് നല്‍കുന്ന മഹാ മനസ്സു .
ഭാര്യയുടെ വാക്ക് കേട്ട് മാതാവിന്റെ കരള്‍ പറിച്ചു
കയ്യില്‍ പിടിച്ചു മകന്‍ ഓടുകയാണ് . ഓട്ടത്തിനിടയില്‍
മുട്ടുകുത്തി വീണ മകനോട് കയ്യില്‍ നിന്നും കരള്‍ ചോതിക്കുകയാണ്
" മകനെ നിനക്ക് വേദനിച്ചോ ? "
ഭാവനാത്മകമായ കവിയുടെ വാക്കുകള്‍ മാതൃ
മനസ്സിന്റെ വിശാലതയാണ് വിവരികുന്നത് .
നാട് വിട്ട മകന്‍ വീടുമായോ കുടുംബമായോ യാതൊരു
ഇല്ലാതെ വര്‍ഷങ്ങള്‍ കഴിഞ്ഞു . ഒരു നാള്‍ അവന്‍ തിരിച്ചു
വരികയാണ് . അതും രാത്രി രണ്ടു മണിക്ക് .
അവന്‍ കതകിനു മുട്ടി .ഉമ്മ വാതില്‍ തുറന്നു . നീ ചോറ് തിന്നോ ?
ഉമ്മാന്റെ ചോദ്യം . ഇല്ല . രണ്ടു പേരും അടുക്കളയിലേക്കു നീങ്ങി .
ആശ്ചര്യം മകന്റെ ഭക്ഷണം അവിടെ റെഡി ആയിരുന്നു .
ഞാന്‍ ഇന്ന് വരുമെന്ന് ഉമ്മയെങ്ങിനെയറിഞ്ഞു ?
ആരെങ്കിലും പറഞ്ഞിരുന്നോ ?
മകന്റെ ചോദ്യത്തിന് ഉമ്മ മറുപടി പറഞ്ഞു .
ദിവസവും നിനക്ക് വേണ്ടി ഞാന്‍ ഭക്ഷണം ഉണ്ടാകാറുണ്ട് .
എന്റെ മോന്‍ രാത്രി വന്നാലോ ? വീട് വിട്ടിറങ്ങുന്ന മക്കള്‍ ,
നാട് വിടുന്ന കുട്ടികള്‍ ഇവരരിയുന്നോ ഇവരെയോര്‍ത്തു
ഉരുകി തീരുന്ന ഒരു മാതൃ ഹൃദയത്തിന്റെ നോവ് .
പെറ്റുമ്മയോളം സ്നേഹമുള്ള ഒരാളും ഇന്നില്ലെന്ന
തിരിച്ചറിവ് മക്കളുടെ മനസ്സില്‍ പതിയണം .
ചില ഉമ്മമാര്‍ക്ക് സ്നേഹം പ്രകടിപ്പിക്കാനും മക്കളെ
ബോദ്യപെടുതാനും ഉള്ള കഴിവ് ഇല്ലാതിരിക്കാം .
നൊന്തു പെറ്റവര്‍ക്ക് മക്കളെ അകറ്റാന്‍ കഴിയില്ല .
കന്നിപ്രസവം കഴിഞ്ഞു ബെഡില്‍ മലര്‍ന് കിടന്നൊരു
സ്നേഹ ഭാര്യ പറഞ്ഞു . ഇപ്പോളാണ് ഉമ്മാന്റെ വില മനസ്സിലായത് .
ഗര്‍ഭത്തിന്റെയും പ്രസവതിന്റെയും
എരുവും പുളിയും അവളെ മാതൃത്വത്തിന്റെ വില പഠിപ്പിച്ചു .
മാതാവിനോടും പിതാവിനോടുമുള്ള കടപ്പാടുകള്‍ വളരെ വലുതാണ് .
അതില്‍ സംഭവിക്കുന്ന വീഴ്ചകള്‍ക്ക് പ്രതിഫലം
ഇവിടെ നിന്ന് തന്നെ അനുഭവിക്കേണ്ടി വരും .
ഖുര്‍ആന്‍ ശക്തമായി തന്നെ ഈ വിഷയം പ്രതിപാദിച്ചതായി കാണാം
അല്ലാഹുവിനല്ലാതെ ഇബാദത് ചെയ്യരുതെന്നും മാതാപിതാക്കള്‍ക്
നന്മ ചെയ്യണമെന്നും നാം വിധിച്ചിരിക്കുന്നു
അവര്‍ക്ക് പ്രായമായാല്‍ അവരുടെ മനസ്സു
വേദനിക്കുന്ന ഒരു വാക്കുപോലും പറയരുത്
അവരെ വിരട്ടരുത് . അവരോടു മാന്യമായി സംസാരികുക .
കരുണയോടെ നന്മയുടെ ചിറകു താഴ്ത്തി കൊടുക്കുക .
"രബ്ബിര്‍ഹംഹുമാ കമാ രബ്ബയാനി സഗീറാ "
എന്ന് ദുആ ചെയ്യുക .
മാതാപിതാക്കളില്‍ മാതവിനാണ് ഒന്നാം സ്ഥാനം .
ആര്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്യേണ്ടതെന്ന് നബിയോട് ചോതിച്ചു
. നബി (സ ) പറഞ്ഞു . ഉമ്മുക ( നിന്റെ ഉമ്മയോട് )
മൂന്ന് തവണ ഈ ചോദ്യം ആവര്‍ത്തിച്ചു . അപ്പോഴും മറുപടി .ഉമ്മുക
എന്നായിരുന്നു . നാലാം തവണയാണ് പിതാവിനെ പറഞ്ഞത് .
ആയിരം പോറ്റുമ്മ വന്നാല്‍ സ്വന്തം പെറ്റുമ്മ ആയിടുമോ ?
കെ .എം . ഷാനുമോന്‍
Post a Comment