ഓണ്‍ലൈനില്‍ വിവരങ്ങള്‍ കൈമാറുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഫയല്‍ ഫോര്‍മാറ്റ് ആണു് പി.ഡി.എഫ് (Portable Document Format).അഡോബി എന്ന കമ്പനിയാണു് ഈ ഫയല്‍ ഫോര്‍മാറ്റു് വികസിപ്പിച്ചെടുത്തതു്.
പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ്, പേരു സൂചിപ്പിക്കുന്നതു പോലെ portable ഉം platform independent ആണ്. അതായത് ഒരു കമ്പ്യൂട്ടറില്‍ ഉണ്ടാക്കുന്ന പി.ഡി.എഫ് ഡോക്യുമെന്റ് വേറെ ഏതു തരം കമ്പ്യൂട്ടറിലും, അതു എതു ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്നതായാലും, ഏതെങ്കിലും ഒരു പി.ഡി.എഫ്. വ്യൂവര്‍ (PDF viewer) ഉപയോഗിച്ച് ആര്‍ക്കും കാണാനും വായിക്കാനും പറ്റുന്നു. ഉദാഹരണത്തിന് ആപ്പിള്‍ മാക്കിന്റോഷ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ഡോക്യുമെന്റ് പി.ഡി.എഫ് ആക്കി മാറ്റി ഐ.ബി.എം. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് അയച്ച് കൊടുത്താല്‍, അത് ഒരു പ്രയാസവും കൂടാതെ എതെങ്കിലും ഒരു പി.ഡി.എഫ് വ്യൂവര്‍ (ഉദാ: അഡോബി റീഡര്‍) ഉപയോഗിച്ച് വായിക്കാന്‍ വായിക്കാന്‍ പറ്റു.
ഏതു ലിപിയ്ക്കാവശ്യമുള്ള ഫോണ്ടുകളും പി.ഡി.എഫ് ഫയലുകള്‍ക്കകത്ത് ഉള്‍കൊള്ളിക്കുവാന്‍ കഴിയും .അതിനാല്‍ വിവരങ്ങള്‍ പി.ഡി.എഫ് ആയി കൈമാറുമ്പോള്‍, ലഭിക്കുന്നയാളുടെ കൈയ്യില്‍ വിവരങ്ങള്‍ വായിക്കാനാവശ്യമായ ഫോണ്ടുകള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ട കാര്യമില്ല. വേര്‍ഡ്, ഓപ്പണ്‍ ഓഫീസ് മുതലായവയില്‍ ഉപയോഗിക്കുന്ന ഫോര്‍മാറ്റുകള്‍ കമ്പ്യൂട്ടറുകള്‍ മാറുന്നതനുസരിച്ച് അവയുടെ സ്ഥാനങ്ങളില്‍ മാറ്റം ഉണ്ടാകാനിടയുണ്ട്. പി.ഡി.എഫില്‍ ഇതു സംഭവിക്കുന്നില്ല. ഓട്ടോകാഡ് മുതലായവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലാനുകള്‍ പി.ഡി.എഫിലോട്ടു മാറ്റി കൈമാറുന്നതുമൂലം പ്ലാനുകളുടെ സ്വഭാവം മാറാതെ തന്നെ ഓട്ടോകാഡില്ലാത്ത കമ്പ്യൂട്ടറുകളില്‍ വരെ ഏതെങ്കിലും പി.ഡി.എഫ് വ്യൂവര്‍ ഉപയോഗിച്ചു കാണാവുന്നതാണ്.
ഇതിനെക്കുറിച്ച് കുടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ ഇവിടെക്ലിക്ക് ചെയ്യുക





Post a Comment