ചിന്തകള്‍ പങ്കുവെക്കാന്‍ ഇന്‍നെറ്റില്‍ പുതിയൊരു വേദി. ഇത് വരെ കണ്ട നെറ്റ്‌വവര്‍ക്കിംഗ് പ്ലാറ്റ്‌ഫോമിനെ ഇന്റര്‍നെറ്റിലെ മറ്റ് ചില സുപ്രധാന സൗകര്യങ്ങളുമായി സമന്വയിപ്പിക്കുകയാണ് ഈ പുതിയ വേദി. നെറ്റ് അതികായന്മാരായ ഗൂഗിളിന്റെ ഗൂഗിള്‍ പ്ലസ് എന്ന സേവനമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് പുതിയ മാനം കല്പിച്ച് എത്തിയിരിക്കുന്നത്. ഫേസ്ബുക്കിനെ വെല്ലുവിളിച്ച് വ്യത്യസ്തമായ രീതിയില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പരിശീലനം നല്‍കുകയാണ് ഗൂഗിള്‍ പ്ലസ്.
പ്ലസിന്റെ പ്ലസ് മാര്‍ക്കുകളില്‍ ചിലത്: പലതരം സുഹൃത്തുക്കളെ വിവിധ സര്‍ക്കിളുകളിലായി ചേര്‍ക്കാം, ചാറ്റിംഗ് തുടങ്ങാം, ഇമെയില്‍ അയക്കാം, ഇഷ്ടമുള്ള കാര്യത്തെക്കുറിച്ച് ഇവിടെയിരുന്ന് തന്നെ സെര്‍ച്ച് ചെയ്ത് ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കാം അങ്ങനെ പോകുന്നു ഗൂഗിള്‍ പ്ലസിന്റെ മേന്മകള്‍.
സര്‍ക്കിളിനെ കുറിച്ച് പറയുകയാണെങ്കില്‍ മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ സുഹൃത്തുക്കളെ ഓരോ വിഭാഗത്തില്‍ പെടുത്താറില്ലേ? അതായത് കുടുംബം, സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍ അങ്ങനെ ഓരോ വിഭാഗങ്ങള്‍. സര്‍ക്കിളും അതാണ് ഉദ്ദേശിക്കുന്നത്. പക്ഷെ അതിന്റെ രൂപത്തിനും ഭാവത്തിനും നൂതനതയുടെ സ്പര്‍ശം ഉണ്ടെന്ന് മാത്രം. ഇനി നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു സര്‍ക്കിളിന് മാത്രമായി സന്തോഷം പങ്കുവെക്കാം. ഫോട്ടോ, വീഡിയോ, സ്വകാര്യ വിവരങ്ങള്‍ അങ്ങനെ എന്തും.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗൂഗിളിന്റെ സഹസ്ഥാപകന്‍ കൂടിയായ ലാറി പേജ് സിഇഒ പദവിയിലേക്ക് എത്തിയ ശേഷമുള്ള കമ്പനിയുടെ ഏറ്റവും വലിയ സംരംഭമാണിത്. ഇപ്പോള്‍ ഗൂഗിള്‍ പ്രാമുഖ്യം നല്‍കുന്നത് ഗൂഗിള്‍ പ്ലസ് സര്‍വ്വീസിനാണ്.
ഫേസ്ബുക്ക് പിന്നോക്കം നില്‍ക്കുന്ന പ്രൈവസി പ്രശ്‌നത്തിലും ഈ സോഷ്യല്‍ പ്ലാറ്റ്‌ഫോം എല്ലാ കമ്പനികള്‍ക്കും മാതൃക കാണിച്ചുനല്‍കാന്‍ കൂടിയാണ് ഗൂഗിള്‍ ഒരുങ്ങുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം ഏതൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിനും ഫേസ്ബുക്കില്‍ നിന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കണമെങ്കില്‍ അത് പ്രവൈസി സംബന്ധ വിഷയത്തിലാണ്. ജിമെയില്‍ ഗൂഗിള്‍ അവതരിപ്പിച്ച 'ബസ്സ്' മൈമക്രോബ്ലോഗിംഗ് സേവനത്തിന്റെ പരാജയത്തിലൂടെയും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്രയത്‌നങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് ഏറെ മനസ്സിലാക്കാനായെന്ന് ഗൂഗിള്‍ പ്രോഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ബ്രാഡ്‌ലി ഹോറോവിറ്റ്‌സ് പറയുന്നു. പ്രൈവസി സംബന്ധിച്ച് ബസ്സിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രൈവസി (സ്വകാര്യത), വിവരങ്ങള്‍ എങ്ങനെ പങ്കുവെക്കുന്നു എന്നിവ സംബന്ധിച്ച ഉപഭോക്താക്കളുടെ ആശങ്കയെ പരിഗണിക്കുന്ന ഒരു ഉത്പന്നം വന്നാല്‍ അതിന് വിപണിയില്‍ ഏറെ അവസരമുണ്ടെന്ന് കമ്പനി മനസ്സിലാക്കിയെന്നുമുള്ള ഹോറോവിറ്റ്‌സിന്റെ പരാമര്‍ശം നല്‍കുന്ന സൂചനയും പുതിയ സര്‍വ്വീസ് പ്രൈവസി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് വിശ്വാസം കമ്പനിക്കുണ്ടെന്നാണ്.
ഫേസ്ബുക്കിനെ പോലെ തന്നെ ഗൂഗിള്‍ പ്ലസിനും ഒരു പ്രധാന വെബ്‌പേജ് ഉണ്ടാകും. അതില്‍ അപ്‌ഡേറ്റുകളും കമന്റുകളും കാണാനുമാകും. ഇതിനെല്ലാം ഉപരി ജിമെയിലില്‍ അടുത്തിടെ വന്ന വീഡിയോ ചാറ്റ് സൗകര്യവും ഇതിലുണ്ട്. ഈ സൗകര്യം ഉപയോഗിച്ച് 10 പേരെ വരെ കോണ്‍ഫറന്‍സ് കോളില്‍ വരുത്താം. സെല്‍ഫോണിലെടുത്ത ഫോട്ടോകളെ ഇന്റര്‍നെറ്റ് സര്‍വ്വറില്‍ സൂക്ഷിച്ചുവെക്കുന്ന ഗൂഗിള്‍ പ്ലസ് പിന്നീട് ഉപഭോക്താവിന് ഏത് കമ്പ്യൂട്ടറില്‍ നിന്നും അത് ആക്‌സസ് ചെയ്യാനുള്ള അവസരവും നല്‍കുന്നു.
ഇപ്പോള്‍ ഗൂഗിള്‍ പ്ലസ് വളരെ കുറച്ച് പേരിലേക്കേ ഗൂഗിള്‍ എത്തിക്കുന്നുള്ളൂ. പരീക്ഷണാടിസ്ഥാനത്തിലാണിത്. എന്നാല്‍ ഏറെ താമസിയാതെ തന്നെ ഇത് എല്ലാവരിലേക്കും എത്തുന്നതാണ്. എന്നാല്‍ അത് എന്നാകുമെന്ന് വ്യക്തമല്ല. എന്നാല്‍ ഔദ്യോഗികമായി ഗൂഗിള്‍ പ്ലസ് അവതരിപ്പിക്കുമ്പോള്‍ അക്കാര്യം നിങ്ങളേയും അറിയിക്കണമെങ്കില്‍https://plus.google.com എന്ന ഗൂഗിള്‍ സൈറ്റില്‍ Keep Me Posted എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
ഫേസ്ബുക്കിനെ തഴഞ്ഞ് ഗൂഗിള്‍ പ്ലസിലേക്ക് ആളുകള്‍ വരുമെന്ന് തോന്നുന്നോ എന്ന ചോദ്യത്തിന് ആളുകള്‍ ചിലപ്പോള്‍ രണ്ട് ഉപയോഗിച്ചേക്കാം എന്ന മറുപടിയാണ് ഗൂഗിള്‍ നല്‍കുന്നത്. ഇതൊരു പക്ഷെ തുടക്കം തന്നെ ആരേയും 'വെറുപ്പിക്കേണ്ട 'എന്ന് കരുതിയാകാം.

Post a Comment