കഴിഞ്ഞവര്‍ഷം ജൂണില്‍ അമേരിക്കയില്‍ പുറത്തിറക്കിയ ആപ്പിള്‍ ഐഫോണ്‍-4 ഇന്ത്യയില്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം മുതല്‍ കൊച്ചിയില്‍ ഉള്‍പ്പടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഐഫോണ്‍-4 ലഭ്യമായി തുടങ്ങി. എയര്‍സെല്‍, എയര്‍ടെല്‍ തുടങ്ങിയ പ്രമുഖ ടെലികോം സേവന ദാതാക്കളുമായി ചേര്‍ന്നാണ് ഐഫോണ്‍-4 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് സ്‌മാര്‍ട്‌ഫോണുകളുടെ കാലമാണ്. ലോകത്ത് ഏറ്റവുമധികം വില്‍പയുള്ള സ്‌മാര്‍ട്‌ഫോണ്‍ മോഡലാണ് ഐഫോണ്‍-4. മുന്‍ ഐഫോണുകളെ അപേക്ഷിച്ച് ഉയര്‍ന്ന നിലവാരമുള്ള ഡിസ്‌പ്‌ളേയും നീണ്ടുനില്‍ക്കുന്ന ബാറ്ററി ആയുസുമാണ് ഐഫോണ്‍-4ന്റെ സവിശേഷതകള്‍.
ഐഫോണ്‍-4നെക്കുറിച്ച് അറിയാനും അത് വാങ്ങാനും താല്‍പര്യമുള്ളവര്‍ക്കായി ചില സവിശേഷതകള്‍ വിവരിക്കാം.
ഐഫോണിന്റെ മുന്‍ പതിപ്പുകളേക്കാള്‍ ഭാരം, നീളം, വീതി എന്നിവ കുറവാണ് ഐഫോണ്‍-4ന്. ഗ്‌ളാസ്, സ്‌റ്റെയിന്‍ലെസ് സ്‌റ്റീല്‍ എന്നിവ ഉപയോഗിച്ചാണ് ഐഫോണ്‍-4ന്റെ മുന്‍,പുറം ചട്ടകള്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. അതുകൊണ്ട് വളരെ ആകര്‍ഷകമായ രൂപഭംഗിയാണ് ഇതിന്റേത്. ഇ-മെയില്‍ ചെയ്‌ത് നൂറുകണക്കിന് ആപ്‌ളിക്കേഷനുകള്‍ സ്വന്തമാക്കുകയും റണ്‍ ചെയ്യുകയും ചെയ്യാം, വൈ-ഫൈ ഉപയോഗിച്ച് മണിക്കൂറുകളോളം വീഡിയോ ചാറ്റ് ചെയ്യാം, തുടര്‍ച്ചയായ സമയം പാട്ടുകേള്‍ക്കുകയും വീഡിയോ കാണുകയും ചെയ്യാം. ശക്‌തമായ ബാറ്ററി സംവിധാനമാണ് ഇതൊക്കെ സാധ്യമാക്കുന്നത്. ഏഴുമണിക്കൂര്‍ 3ജി സംസാരസമയം, ആറുമണിക്കൂര്‍ 3ജി ബ്രൗസിംഗ്, 10 മണിക്കൂര്‍ വൈഫൈ ബ്രൗസിംഗ്, 10 മണിക്കൂര്‍ വീഡിയോ, 40 മണിക്കൂര്‍ ഓഡിയോ പ്‌ളേബാക്ക് എന്നിവയും പ്രദാനം ചെയ്യുന്നതാണ് പുതിയ ഐഫോണില്‍ ഉപയോഗിച്ചിരിക്കുന്ന ബാറ്ററി. ഐഫോണ്‍ മുന്‍പതിപ്പുകളില്‍ 3 മെഗാപിക്‌സല്‍ ക്യാമറയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ നാലാം തലമുറ ഐഫോണില്‍ 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ വീഡിയോ കോളിംഗിനായി വിജിഎ ക്യാമറയുമുണ്ട്. 720 പിക്‌സല്‍ വരെയുള്ള എച്ച്‌ഡി വീഡിയോ റെക്കോര്‍ഡിംഗാണ് ഇതിന്റെ മറ്റൊരു സവിശേഷത. വളരെ അനായാസം ഹൈ-ഡെഫിനിഷന്‍ വീഡിയോ പ്‌ളേ ചെയ്യിക്കാനാകും. ചില ലാപ്‌ടോപ്പുകളില്‍ എച്ച് ഡി വീഡിയോ പ്‌ളേ ചെയ്യിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണിതെന്ന് ഓര്‍ക്കണം. ഉന്നതനിലവാരത്തിലുള്ള വീഡിയോ എഡിറ്റിംഗും ഇതിന്റെ സവിശേഷതയാണ്. 960-640 പിക്‌സല്‍ റെസൊല്യൂഷനുള്ള 3.5 ഇഞ്ച് ഡിസ്‌പ്‌ളേയാണ് ഇതിന്റെ മറ്റൊരു സവിശേഷത. കണ്ണുകള്‍ക്ക് അനായാസത നല്‍കുന്ന ഡിസ്‌പ്‌ളേയാണിത്. ആപ്പിളിന്റെ പുതിയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്‌റ്റമായ ഐ ഒ എസ്-4 ആണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് അത്യാധുനികമായ നൂറുകണക്കിന് ആപ്പിള്‍ ആപ്‌ളിക്കേഷനുകള്‍. 16 ജിബി മോഡലിന് 34,500 രൂപയും 32 ജിബി മോഡലിന് 40,900 രൂപയുമാണ് ഐഫോണ്‍-4ന് ഇന്ത്യയിലെ വില. ഇത്രയും സവിശേഷതകളും വിശ്വാസ്യതയുമുള്ള മറ്റൊരു മോഡലും ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ല. ഉയര്‍ന്ന നിലവാരത്തിലുള്ള സ്‌മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ മോഡലാണ് ആപ്പിള്‍ ഐഫോണ്‍-4





Post a Comment