Latest Post :

മോസില്ല ഫയര്‍ഫോക്സില്‍ ഒരേ സമയം ഒന്നിലധികം ലോഗിന്‍ സാധ്യമാക്കാം

നിങ്ങള്‍ക്ക് രണ്ടു ജിമെയില്‍ അക്കൗണ്ട്‌ അല്ലെങ്കില്‍ മറ്റു വെബ്സൈറ്റ് അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യണം,അതും ഒരേ ബ്രൌസറില്‍ ഒരേ സമയം.നിങ്ങള്‍ എന്ത് ചെയ്യും?സാധാരണയായി ഒരു ബ്രോസറും ഇതിനു സമ്മതിക്കില്ല.ഒരേ സമയം ഒരു അക്കൗണ്ട്‌ മാത്രമേ ലോഗിന്‍ ചെയ്യാന്‍ കഴിയു .അത് സൈന്‍ ഔട്ട്‌ ചെയ്തിട്ടേ മറ്റു അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യാനും പറ്റൂ..എന്നാല്‍ ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കു.ഇതിനു വേണ്ടി ഒരു എക്സ്ട്രാ പ്ലുഗിനുകളും ഡൌണ്‍ലോഡ് ചെയ്യേണ്ട ആവശ്യമില്ല.താഴെ പറയുന്ന ഇന്സ്ട്രുക്ഷന്‍സ് പിന്തുടരുക.


അതിനായി ആദ്യം കമ്പ്യൂട്ടര്‍ പ്രൊപ്പര്‍ട്ടീസ് എടുക്കുക.കമ്പ്യൂട്ടര്‍ പ്രൊപ്പര്‍ട്ടീസ് എടുക്കുന്നതിനായി My Computer-ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Properties സെലക്ട്‌ ചെയ്യുക.

തുടര്‍ന്ന് വരുന്ന കമ്പ്യൂട്ടര്‍ പ്രൊപ്പര്‍ട്ടീസ് വിന്‍ഡോയില്‍,Advanced ടാബ് ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Environment Variables ബട്ടണ്‍ ക്ലിക്കുക.
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ System variables സെക്ഷനിലെ New ബട്ടണ്‍ ക്ലിക്കുക.
തുടര്‍ന്ന് വരുന്ന New System Variable വിന്‍ഡോയില്‍ Variable name എന്നിടത്ത് moz_no_remote എന്നും Variable value എന്നിടത്ത് 1 എന്നും കൊടുത്ത് OK കൊടുത്ത് Apply ക്ലിക്കുക..
ഇനി മോസില്ല ഫയര്‍ഫോക്സ് ഷോര്‍ട്ട്കട്ട്‌ ബട്ടണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Properties സെലക്ട്‌ ചെയ്യുക.
തുടര്‍ന്ന് വരുന്ന മോസില്ല ഫയര്‍ഫോക്സ് പ്രൊപ്പര്‍ട്ടീസ് വിന്‍ഡോയില്‍,Shortcut ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതില്‍ Target എന്ന ബോക്സില്‍ "D:\Program Files\Mozilla Firefox\firefox.exe" എന്ന് കാണാം.(പലര്‍ക്കും D:\ ഡ്രൈവ് ആകണമെന്നില്ല,C:\ ആകാം...E:\ ആകാം ..).അതില്‍ ചെറിയൊരു മാറ്റം വരുത്തുക.അതില്‍ exe"കഴിഞ്ഞ് -p എന്നുകൂടി ചേര്‍ക്കുക.ഇത് പോലെ ("D:\Program Files\Mozilla Firefox\firefox.exe" -p).ശേഷം OK കൊടുക്കുക.
ഇപ്പോള്‍ നിങ്ങള്‍ ഫയര്‍ ഫോക്സ് ആണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് എങ്കില്‍ അത് ക്ലോസ് ചെയ്ത് വീണ്ടും ഓപ്പണ്‍ ചെയ്യുക.ഇങ്ങനെ ഓപ്പണ്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് താഴെ കാണുന്നത് പോലെ ഒരു ചെറിയ വിന്‍ഡോ പ്രത്യക്ഷപ്പെടും.
അതില്‍ Create profile ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേരില്‍ പുതിയൊരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ മോസില്ല ഫയര്‍ഫോക്സില്‍ മള്‍ട്ടിപ്പിള്‍ വിന്‍ഡോ ഉണ്ടാക്കിയിരിക്കുന്നു.ഇനി ഉപയോഗിച്ചു കൊള്ളൂ...ഈ മള്‍ട്ടി ലോഗിന്‍ ഫെസിലിറ്റി.
Share this article :

Post a Comment

 
Web Designed by www.Tin2mon.com

DISCLAIMER: Tin2mon.com does not host any of the videos available on this website and is a video indexing site which collects video links from popular video sharing websites on the web.we are not responsible for any content linked to or referred to in this site. Tin2mon.com is merely an index of available links on the internet mostly on the popular sources like YouTube, Google, Zshare and Megavideo , Daily motion , etc.None of these videos are uploaded to Internet by us. This site only links to videos that are already available on the Internet using embeded codes provided by them .... Please write to us at:- admin@tin2mon.com, if you feel that any video on this website has objectionable content or violating your copyrights and we shall promptly remove them from our website.Tin2mon.com, its webmaster or Administrators can not be held responsible for a content hosted by a 3rd party website. Copyright © 2013. www.Tin2mon.com - All Rights Reserved