നിങ്ങള്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്നത് മലയാളമാണെങ്കിലും ചിലപ്പോള്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കേണ്ടതായി വരാം. അല്ലെങ്കില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷ തന്നെ മാറ്റേണ്ടതായും വരാം. ഉദാഹരണത്തിന്, നിങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുകയാണെന്നിരിക്കട്ടെ, ടൈപ്പിംഗ് അവസാനിച്ചതിന് ശേഷം ഫയലിന്റെ പേര് ഇംഗ്ലീഷില്‍ നല്‍കേണ്ടതായി വരാം.
മൈക്രോസോഫ്റ്റ് ഇന്‍ഡിക് ലാംഗ്വേജ് ഇന്‍പുട്ട് ടൂളില്‍ ലാംഗ്വേജ് മാറ്റല്‍ കീബോര്‍ഡ് കുറുക്കുവഴികള്‍ ഉള്ളതിനാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ വളരെ എളുപ്പത്തില്‍ മാറ്റാന്‍ കഴിയും. ഇന്‍പുട്ട് ടൂളിന്റെ സെറ്റിംഗ്സ് നിങ്ങള്‍ മാറ്റി സജ്ജീകരിച്ചിട്ടില്ല എങ്കില്‍ ഇടതുഭാഗത്തുള്ള ആള്‍ട്ട്+ഷിഫ്റ്റ്(Alt+Shift)കീ ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഭാഷ മാറ്റാം. ഈ എളുപ്പവഴി ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലാംഗ്വേജ് ബാറിലേക്ക് മൌസ് കൊണ്ടുപോകുകയോ ഭാഷ മാറ്റുകയോ ചെയ്യേണ്ടതില്ല.
ടൂളിലുള്ള ഡീഫോള്‍ട്ട് സെറ്റിംഗ്സ് ഉപയോഗിക്കാതെ നിങ്ങളുടെ രീതിയിലുള്ള കുറുക്കുവഴികള്‍ സൃഷ്ടിക്കാനും സൌകര്യമുണ്ട്.ഇനി പറയുന്ന രീതികള്‍ അവലംബിക്കുക വഴി നിങ്ങള്‍ക്കങ്ങിനെ ചെയ്യാം.
വിന്‍ഡോസ് എക്സ്‌പിയില്‍ ചെയ്യേണ്ട രീതി
അതിനായി ആദ്യം Start ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Control Panel ക്ലിക്കുക.
തുടര്‍ന്ന് വരുന്ന Control Panel വിന്‍ഡോയില്‍ നിന്നും Regional and Language Options ക്ലിക്കുക
തുടര്‍ന്ന് വരുന്ന Regional and Language Options വിന്‍ഡോയില്‍,Languages ടാബ് ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Details..ക്ലിക്കുക.
അതില്‍ താഴെ,Preferences എന്നതിലെ Key Settings..ബട്ടണ്‍ ക്ലിക്കുക.
അവിടെ നിങ്ങള്‍ക്ക് ലാംഗ്വേജ് ബാറിന്റെ കീബോര്‍ഡ് കുറുക്കുവഴികള്‍ കാണാം.അതില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
വിന്‍ഡോസ് വിസ്തയിലും വിന്‍ഡോസ് 7-നിലും
ആദ്യം Start ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Control Panel ക്ലിക്കുക.
തുടര്‍ന്ന് വരുന്ന Control Panel വിന്‍ഡോയില്‍ നിന്നുംClock, Language,and Region ക്ലിക്കുക.
തുടര്‍ന്ന് Region and Language ക്ലിക്കുക.
തുടര്‍ന്ന് വരുന്ന Region and Language വിന്‍ഡോയില്‍, Keyboards and Languages ടാബ് ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Change keyboards ക്ലിക്കുക.
അതില്‍ നിന്നും Advanced Keys Settings സെലക്ട് ചെയ്താല്‍ ലാംഗ്വേജ് ബാറിന്റെ കീബോര്‍ഡ് കുറുക്കുവഴികള്‍ കാണാം.അതില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന വാക്ക് ട്രാന്‍സ്‌ലിറ്ററേറ്റ് ആകാതെയിരിക്കാനും (ഇംഗ്ലീഷിലേക്ക് മാറാതെയിരിക്കാന്‍) ഇംഗ്ലീഷ് സ്പെല്ലിംഗ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കാനും എസ്കേപ്പ്(Esc)കീ അമര്‍ത്തിയാല്‍ മതി.
മൈക്രോസോഫ്റ്റ് ഇന്‍ഡിക് ഭാഷാ ഇന്‍പുട്ട് ടൂളിന് ഡെസ്‌ക്‌ടോപ്പ് പതിപ്പ് മാത്രമല്ല ഉള്ളത്. വെബില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു പതിപ്പും മൈക്രോസോഫ്റ്റ് ഇറക്കിയിട്ടുണ്ട്. ഇതില്‍ ഭാഷ മാറ്റാനായി ഉപയോഗിക്കേണ്ടത് കണ്‍ട്രോള്‍ + എം(Ctrl+M)ആണ്.
മൈക്രോസോഫ്റ്റ് ഇന്‍ഡിക് ഭാഷാ ഇന്‍പുട്ട് ടൂളിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പ് ഈ ലിങ്കില്‍ നിന്നും (http://specials.msn.co.in/indic/ILIT_main.htm) ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.മലയാളം കൂടാതെ ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ക്കുള്ള വെബ് പതിപ്പുകളാണ് ഇവിടെയുള്ളത്. വെബ് ഡവലപ്പര്‍മാര്‍ക്ക് ഈ വെബ് പതിപ്പ് അവര്‍ ഡവലപ്പ് ചെയ്യുന്ന വെബ്‌സൈറ്റുകളില്‍ സൌജന്യമായി ഉപയോഗിക്കുകയും ചെയ്യാം.മൈക്രോസോഫ്റ്റ് ഇന്‍ഡിക് ഭാഷാ ഇന്‍പുട്ട് ടൂളിന്റെ വെബ് പതിപ്പ് ഉപയോഗിക്കാന്‍ കഴിയുക ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ മാത്രമല്ല. ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം തുടങ്ങി പ്രധാനപ്പെട്ട എല്ലാ ബ്രൌസറുകളിലും ഈ പതിപ്പിന് പിന്തുണയുണ്ട്.

Post a Comment