ഇന്ന് ലോകത്തിലെ എറ്റവും ജനപ്രീയമായ ബ്രൌസറാണ് ഫയര്‍ഫോക്സ്,ഫയര്‍ഫോക്സിന്റെ സവിശേഷതകള്‍ മറ്റുള്ള ബ്രൌസറുകളില്‍ നിന്ന് ഫയര്‍ഫോക്സിനെ വ്യത്യസ്ഥമാക്കുന്നു,നമ്മുടെ ആവശ്യാനുസരണം ഫയര്‍ഫോക്സില്‍ എന്ത് മാറ്റം വേണമെങ്കിലും വരുത്താം.മുമ്പ് ഞാന്‍ ഫയര്‍ഫോക്സില്‍ ബ്രൌസിംഗ് സ്പീഡ് കൂട്ടുന്നതിനെ കുറിച്ച് ഇവിടെ തന്നെ വിവരിച്ചിരുന്നു.അതില്‍ നിന്നും കുറച്ചു കൂടെ വിശദമാക്കി ഇപ്പോള്‍ വിവരിക്കുന്നു.
അതിനായി ആദ്യം ഫയര്‍ഫോക്സ്ന്‍റെ അഡ്രസ് ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്ത് enter അടിക്കുക.അപ്പോള്‍ നിരവധി ഓപ്ഷന്‍സ് വരും.അതിന്റെ ഏറ്റവും മുകളിലായി ഫില്‍റ്റര്‍ എന്നാ ബോക്സ് ഉണ്ടാകും.അതില്‍ network.http ചെയ്യണം.പേസ്റ്റ് ചെയ്യരുത്.തുടര്‍ന്നു വരുന്ന ഓപ്ഷനുകളില്‍ താഴെ പറയുന്നത് പോലെ മാറ്റങ്ങള്‍ വരുത്തുക.
network.http.max-connections-per-server =32
network.http.max-persistent-connections-per-proxy =16
network.http.max-connections = 64
etwork.http.max-persistent-connections-per-server = 10
network.http.pipelining = true
network.http.pipelining.maxrequests = 200
network.http.request.max-start-delay = 0
network.http.proxy.pipelining = true
ഇനി അവസാനായി ,ഏതെങ്കിലും ഓപ്ഷനുകളില്‍ മൗസ് വെച്ച് റൈറ്റ് ക്ലിക്ക് ചെയ്യുക.അതില്‍ നിന്നും new സെലക്ട് ചെയ്ത് integer എന്നാക്കുക.അപ്പോള്‍ enter the preference name എന്ന് ചോദിക്കും ,അവിടെ nglayout.initialpaint.delay എന്ന് കൊടുത്തു ഓക്കേ പ്രസ് ചെയ്യുക.തുടര്‍ന്നു value ചോദിക്കും അവിടെ 0 എന്ന് കൊടുത്ത് ഒക്ക് അടിക്കുക.ഇതിന് ശേഷം ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട് ചെയ്യണം.ഇനി ഒന്ന് നോക്കു.എങ്ങനെയുണ്ട്.?സൂപ്പര്‍ ആയില്ലേ.......




Post a Comment